HOME
DETAILS

രോഹിത് വെമുലയ്ക്ക് ഹൈദരാബാദില്‍ സംഭവിച്ചത് ഫാത്തിമയ്ക്ക് മദ്രാസില്‍ അനുഭവിക്കേണ്ടി വന്നു; സര്‍വകലാശാലകള്‍ സംഘ്പരിവാര്‍ കയ്യേറുമ്പോള്‍

  
backup
November 13 2019 | 06:11 AM

what-are-happening-in-our-universities-13-11-2019

 

ഐ.ഐ.ടി മദ്രാസില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന് മതത്തിന്റെ പേരില്‍ കടുത്ത അധിക്ഷേപവും പീഡനവും അവഗണനയും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കുടുംബം പറയുന്നത്. മൂന്ന് അധ്യാപകരുടെ പേര് തന്റെ ഫോണില്‍ കുറിച്ചിട്ടാണ് അവള്‍ സ്വന്തം മുറിയിലെ ഫാനില്‍ ജീവനൊടുക്കിയത്. പഠിക്കാന്‍ മിടുക്കിയായിരുന്നിട്ടും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതിന്റെ കാരണം മതാധിക്ഷേപവും അതിന്റെ പേരിലുള്ള അവഗണനയുമാണെന്ന് വ്യക്തമാക്കുകയാണ് കുടുംബം.

ഫാത്തിമയുടെ നോട്ട്‌സില്‍ ആദ്യം പറയുന്ന പേര് സുദര്‍ശന്‍ പത്മനാഭന്റേതാണ്. ലോജിക്ക് എന്ന വിഷയം പഠിപ്പിച്ചിരുന്ന സുദര്‍ശന്‍ ഫാത്തിമയുടെ മാര്‍ക്ക് മന:പൂര്‍വം കുറച്ചിരുന്നു. ഇരുപതില്‍ 13 മാര്‍ക്കായിരുന്നു ഫാത്തിമക്ക് ലഭിച്ചത്. എന്നാല്‍ തനിക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ അപ്പീല്‍ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പുന:പരിശോധനയില്‍ ഫാത്തിമക്ക് പതിനെട്ട് മാര്‍ക്ക് ലഭിക്കുകയും ചെയ്തു.

ഇതിന്റെ പേരില്‍ സുദര്‍ശന്‍ പത്മനാഭന് ഫാത്തിമയോട് വിരോധം തോന്നിയിരിക്കാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതരമതക്കാരായ കുട്ടികള്‍ മികച്ച വിജയം സ്വന്തമാക്കുമ്പോള്‍ അത് അംഗീകരിക്കാന്‍ മനസില്ലാത്ത അധ്യാപകന്‍ മന:പൂര്‍വം മാര്‍ക്ക് കുറച്ചതാണെന്ന സംശയവും ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു.

സര്‍വകലാശാലകളില്‍ സംഘ്പരിവാര്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് ദലിത്- ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ കടുത്ത സമ്മര്‍ദത്തിലാവുന്നതെന്നും ആത്മഹത്യയിലേക്കു നയിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ തന്നെ വെളിപ്പെടുത്തുന്നു. ലൈംഗിക പീഡനങ്ങള്‍ അടക്കം വിദ്യാര്‍ഥികള്‍ നേരിടുന്നുണ്ടെന്നും എന്നാല്‍ തങ്ങളുടെ ഭാവി ഓര്‍ത്ത് വിദ്യാര്‍ഥികള്‍ മിണ്ടാതിരിക്കുകയാണെന്നും ഐ.ഐ.ടി മദ്രാസിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ജീവനക്കാരന്‍ സുപ്രഭാതത്തോട് പറഞ്ഞു.


Read more at: സുദര്‍ശന്‍ മാത്രമല്ല; ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പില്‍ കൂടുതല്‍ അധ്യാപകരുടെ പേരുകള്‍


'സ്വയംഭരണ ക്യാംപസ് ആയതു കൊണ്ട് അവിടെ എന്തു സംഭവിച്ചാലും സമരം ചെയ്യാനോ, പ്രതിഷേധിക്കാനോ, പോസ്റ്റര്‍ ഒട്ടിക്കാനോ പാടില്ല. അങ്ങനെ ചെയ്താല്‍ അവരെ കുറച്ച് കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. പിന്നെ അവരുടെ ഭാവി അതോടെ തകരും. കാരണം, അവന്റെ ഭാവി എന്താകണമെന്ന് തീരുമാനിക്കുന്നതും മാര്‍ക്കിടുന്നതും എല്ലാം ഇവിടുത്തെ അധ്യാപകരാണല്ലോ. ലൈംഗിക പീഡനം, അപമാനിക്കല്‍ എല്ലാം നടക്കാറുണ്ട്. എന്നാല്‍ അതൊന്നും പുറംലോകം അറിയാറില്ല. പരാതിയുമായി പൊലിസില്‍ പോയാല്‍ പോലും കാര്യമില്ല. അത് ഒതുക്കാന്‍ രാഷ്ട്രീയ മേല്‍ക്കൈ ഉപയോഗിക്കും. ഈ സംഭവം പുറത്തുവന്നത്, ആത്മഹത്യാക്കുറിപ്പ് എഴുതിയതു കൊണ്ടു മാത്രമാണ്. അല്ലെങ്കില്‍ ആരും അറിയില്ല'- അദ്ദേഹം പറഞ്ഞു.

2016 ജനുവരി 17ന് ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയും സമാനമായ ജാതീയധിക്ഷേപങ്ങളാണ് അധ്യാപകരില്‍ നിന്നും അധികാരികളില്‍ നിന്നും നേരിട്ടിരുന്നത്. തന്റെ ഗവേഷക സ്റ്റൈപന്‍ഡ് വരെ തടഞ്ഞുവയ്ക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. സമാനമായ സംഭവങ്ങള്‍ പല ക്യാംപസുകളിലും സംഭവിക്കുന്നുണ്ടെങ്കിലും പുറംലോകം അറിയുന്നത് ഇടയ്‌ക്കെന്നു മാത്രം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  13 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  19 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  38 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago