HOME
DETAILS

അക്ഷയ കേന്ദ്രങ്ങളില്‍ അമിത തുക ഈടാക്കുന്നതായി പരാതി

  
backup
July 28 2017 | 18:07 PM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ae

പീരുമേട്: അക്ഷയ കേന്ദ്രങ്ങളില്‍ അമിത തുക ഈടാക്കുന്നതായി ആരോപണം. ഇരകളാവുന്നത് സാധാരണക്കാരും തോട്ടം തൊഴിലാളികളുമാണ്. പെരിയാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രത്തിനെതിരേയാണ് അക്ഷേപം ഉയര്‍ന്നത്.
വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സാധാരണക്കാരായ ഓരോരുത്തരുടെ കൈയ്യില്‍ നിന്ന് വ്യത്യസ്ത നിരക്കിലാണ് ഫീസ് ഈടാക്കുന്നത്. ചോദ്യം ചെയ്യുന്നവര്‍ക്ക് മാത്രം സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഫീസാണ് വാങ്ങുന്നത്. വിദ്യാഭ്യാസത്തില്‍ പിന്നില്‍ നില്‍ക്കുന്നവരും ഭാഷകള്‍ അറിയാത്തവരെയുമാണ് സെന്റര്‍ നടത്തിപ്പുകാര്‍ കബളിപ്പിക്കുന്നത്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ 17 രൂപയാണ് സര്‍ക്കാര്‍ മാനദണ്ഡപ്രകാരം സര്‍വിസ് ചാര്‍ജ്.
ഇതിനു പുറമെ ഓരോ സര്‍ട്ടിഫിക്കറ്റിനും സ്‌കാന്‍ ചെയ്യുന്നതിന് 2 രൂപയാണ് ഫീസ്. അപേക്ഷിക്കുമ്പോള്‍ തന്നെ നിശ്ചിത തുക ഒരോന്നിനും ആളുകള്‍ നല്‍കുന്നുണ്ട്.
ഇതിനു ശേഷം സര്‍ട്ടിഫിക്കറ്റും മറ്റും സേവനം കൈപ്പറ്റാന്‍ എത്തുമ്പോള്‍ മാത്രമാണ് വീണ്ടും കൂടുതല്‍ തുകകള്‍ ഈടാക്കുന്നത്.
പഞ്ചായത്തിലെ ഉള്‍ഗ്രാമ പ്രദേശങ്ങളായ മൗണ്ട്, സത്രം, വള്ളക്കടവ്, തങ്കമല, തുടങ്ങിയ വിദൂര പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ ഒരു ദിവസത്തെ പണി കളഞ്ഞ് എത്തുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനായി ആവശ്യപ്പെടുന്ന പണം നല്‍കേണ്ട ഗതികേടിലാണ്.
തോട്ടം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പാമ്പനാര്‍, കുമളി, പീരുമേട്, സ്ഥലങ്ങളില്‍ ഉള്ള കേന്ദ്രത്തില്‍ ഇത്തരത്തില്‍ സമാനമായ രീതിയില്‍ തന്നെയാണ്. തോട്ടം മേഖലയിലെ നിരക്ഷരത മുതലെടുത്താണ് ഇത്തരത്തില്‍ തുക വാങ്ങുന്നതെന്നാണ് ആരോപണം. എസ്.സി, എസ്.റ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കുന്ന ഫീസില്‍ ഇളവ് ഉണ്ട്. പ്രിന്റിങ് ചാര്‍ജ് രണ്ടു രൂപയില്‍ കൂടുതല്‍ വാങ്ങരുതെന്ന ഐ.ടി മിഷന്റെ നിര്‍ദേശം മറികടന്നാണ് അമിതമായ ഫീസ് ഈടാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമേ അക്ഷയ കേന്ദ്രത്തില്‍ ഈടാക്കുന്നുള്ളുവെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  3 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  3 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  3 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  3 days ago