HOME
DETAILS
MAL
ടെലിഫോണ്‍ ടവര്‍ നിര്‍മിക്കുന്നതിനെതിരേ സമരം നടത്തി
backup
November 27 2018 | 07:11 AM
ഗൂഡല്ലൂര്‍: കോത്തഗിരി കേര്പെട്ടയില് സ്വകാര്യ ടെലിഫോണ്‍ ടവര്‍ നിര്‍മിക്കുന്നതിനെതിരേ നാട്ടുകാര്‍ കോത്തഗിരി-കോടനാട് റോഡില്‍ ഉപരോധ സമരം നടത്തി.
ടവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കേസ് ചെന്നൈ ഹൈക്കോടതിയില്‍ നടന്ന് വരികയാണ്.
എന്നാല്‍ കേസിന്റെ വിധി 27ലേക്ക് മാറ്റിയിരിക്കെ ടവറിന്റെ നിര്‍മാണ പ്രവൃത്തികള്‍ സ്വകാര്യ കമ്പനി ആരംഭിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. വിവരമറിഞ്ഞ് തഹസില്‍ദാര്‍ രവികുമാര്‍, സി.ഐ ബാലസുബ്രഹ്മണ്യന് സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. കോടതി ഉത്തരവ് വന്നതിന് ശേഷം പ്രവൃത്തിതുടര്ന്നാല് മതിയെന്ന് ചര്‍ച്ചയില്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."