സഊദി അരാംകോ വിദേശ ഓഫീസ് മേധാവിയായി വനിതയെ നിയമിച്ചു
റിയാദ്: ലോകത്തെ ഏറ്റവും വലിയ ഓഹരി വില്പ്പനക്കൊരുങ്ങുന്ന സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ തങ്ങളുടെ വിദേശ ഓഫിസ് മേധാവിയായി വനിതയെ നിയമിച്ചു. ഇതാദ്യമായാണ് ഇത്തരമൊരു തസ്തികയിലേക്ക് സഊദി എന്ന ഭീമന് വനിതയെ നിയമിക്കുന്നത്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. അരാംകോ ഏഷ്യ സിംഗപ്പൂര്‍ മേധാവിയായി മര്‍വ അല്‍ ഖുസൈമിനെയാണ് നിയമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അരാംകോ ചെമിക്കല്‍ കമ്പനി സപ്ലൈ ചെയിന്‍ ഡയറക്റ്റര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണിവരെന്നു ലിന്കദിന് പ്രൊഫൈല്‍ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അരാംകോ ഏഷ്യ സിംഗപ്പൂര്‍ മേധാവിയായ നാദിര്‍ അല്‍ അര്‍ഫാജ് നു പകരമായാണ് പുതിയ നിയമനം.
എന്നാല്‍, പുതിയ നിയമന റിപ്പോര്‍ട്ടുകളെ കുറിച്ച് സഊദി അരാംകോ ഇത് വരെ പ്രതികരിച്ചിട്ടില്ല. ലോകത്തെ തന്നെ ഏറ്റവും വലിയ ലാഭം കയ്യാളുന്ന സഊദി എണ്ണ ഭീമന് ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണിക്കൊരുങ്ങുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പുതിയ നിയമനം. ഈ മാസം 17 നു ഓഹരികള്‍ സഊദി ഷെയര്‍ മാര്‍ക്കറ്റില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ശതമാനം ഓഹരിയാണ് സഊദി അരാംകോ ഓഹരി വിപണിയില്‍ വില്‍ക്കുക. ഇതിന്റെ ആദ്യ പടിയായി ആഭ്യന്തര ഓഹരി വിപണിയായ തദവ്വുലില്‍ ഒന്നു മുതല്‍ രണ്ട് ശതമാനം വരെയാണ് വില്‍പ്പനക്കെത്തുക. ഇതിന്റെ മൂല്യം 20 ബില്യണ്‍ ഡോളര്‍ മുതല്‍ 40 ബില്യണ്‍ വരെയാണ് കണക്കാക്കുന്നത്. ലോകത്ത് ഇതു വരെ നടന്ന ഏറ്റവും വലിയ ഓഹരി വില്പന ചൈനയിലെ ഇകോമേഴ്സ് ഭീമനായ ആലിബാബയുടേതാണ്. 25 ബില്യണ്‍ ഡോളറിനാണ് ആലിബാബയുടെ ഓഹരി വില്പനയില് പോയത്. എന്നാല്‍, ഒന്ന് മുതല്‍ രണ്ടു ശതമാനം വരെ മാത്രം 20 ബില്യണ്‍ ഡോളര്‍ മുതല്‍ 40 ബില്യണ്‍ വരെ മൂല്യം പ്രതീക്ഷിക്കുന്ന അരാംകോ ഇത് മറി കടക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ ഓഹരി വില്‍പ്പന സഊദിക്ക് മാത്രമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."