ലഹരിക്കെതിരേ ഒരുങ്ങി എക്‌സൈസ് വകുപ്പ്
കല്‍പ്പറ്റ: ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ ശക്തമായ നടപടികളുമായി എക്‌സൈസ് വകുപ്പ്. ക്രിസ്മസും പുതുവത്സരാഘോഷവും മുന്നില്‍ക്കണ്ട് സ്‌പെഷല്‍ ഡ്രൈവ് നടത്താനാണ് തീരുമാനം.
ഇതിന് വിവിധ വകുപ്പുകളുടെയും അതിര്‍ത്തികളില്‍ അയല്‍സംസ്ഥാനങ്ങളിലെ എക്‌സൈസ് വകുപ്പിന്റെയും സഹകരണം തേടും. പൊതുജനങ്ങള്‍ക്ക് സംശയകരമായി തോന്നുന്ന ഏതു സാഹചര്യവും വകുപ്പിനെ അറിയിക്കാന്‍ മുഴുവന്‍ സമയ ടോള്‍ഫ്രീ നമ്പര്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തോല്‍പ്പട്ടി, മുത്തങ്ങ, ബാവലി എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കി.
തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടങ്ങളില്‍ സ്ഥിരമായി ചെക്ക് പോസ്റ്റുകളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും സ്‌ക്വാഡുകള്‍ സജീവമാണ്. രൂപം മാറിവരുന്ന ലഹരി വസ്തുകള്‍ക്കെതിരേ ജാഗ്രത വേണം. അനധികൃത ലഹരി വസ്തുകള്‍ വാങ്ങി ഉപയോഗിക്കരുതെന്നും വകുപ്പ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പൊതുജന പരാതിപെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ 42 അബ്കാരി കേസുകളും 37 എന്‍.ഡി.പിഎസ് കേസുകളും 234 കോട്പാ കേസുകളുമാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. എ.ഡി.എം കെ. അജീഷിന്റെ അധ്യക്ഷതയില്‍ എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ഇക്കാലയളവില്‍ 256 റെയിഡുകളാണ് നടത്തിയത്. 38 ലിറ്റര്‍ കേരള നിര്‍മിത വിദേശ മദ്യവും 35 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മിത വിദേശ മദ്യവും 11 ലിറ്റര്‍ തമിഴ്‌നാട് നിര്‍മിത വിദേശ മദ്യവും 2.716 കിലോഗ്രാം പുകയില ഉല്‍പന്നങ്ങളും 7.25 കിലോഗ്രാം പാന്‍മസാലയും 168 സ്പാസ്‌മോ പ്രോക്‌സിവോണ്‍ ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. കോട്പാ കേസില്‍ 42,700 രൂപ പിഴയിടാക്കി. 144 കോളനികളില്‍ സന്ദര്‍ശിച്ച് പഠനം പാതി വഴിയില്‍ നിര്‍ത്തിയ 47 കുട്ടികളെ ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ തിരികെ സ്‌കൂളിലെത്തിക്കാന്‍ കഴിഞ്ഞതായും ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു.
ലഹരിക്കെതിരേ സ്‌കൂളുകളില്‍ ബോധവല്‍ക്കരണം ശക്തമാക്കാന്‍ ജനപ്രതിനിധികളുടെ ഇടപ്പെടല്‍ സഹായിക്കുമെന്ന് എ.ഡി.എം കെ അജീഷ് പറഞ്ഞു. പുതിയകാലത്ത് ലഹരിയുടെ സ്വഭാവം മാറിയിട്ടുണ്ട്. അത്തരം ലഹരിക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ എല്ലാവരുടെയും ശ്രമങ്ങളുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ മാത്യൂസ് ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടന ഭാരവാഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."