മുട്ടം പൊലിസ് സ്റ്റേഷന്‍ പരാധീനതകള്‍ക്ക് നടുവില്‍
മുട്ടം: മുട്ടം പൊലിസ് സ്റ്റേഷന്‍ പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്നു. മഴക്കാലമായതോടെ പൊലിസ് സ്റ്റേഷന്‍ ചോര്‍ന്നൊലിക്കുകയാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഔട്ട് പോസ്റ്റാണ് ഇവിടെ പൊലിസ് സ്റ്റേഷനാക്കി മാറ്റിയത്.
2016 ജനുവരിയിലാണ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്ന് മുറിയും 33 പൊലിസുകാരുമാണുള്ളത്. ഒരു പ്രിന്‍സിപ്പല്‍ എസ്.ഐയും ഒരു അഡീഷനല്‍ എസ്.ഐയും മൂന്ന് എ.എസ്.ഐയും ഉള്‍പ്പെടെ 33 പേരാണ് ഇവിടെ ജോലി നോക്കുന്നത്.
ഇവര്‍ക്ക് ഇരിക്കുന്നതിനു പോലും സ്ഥലമില്ല. മഴ ശക്തമായതോടെ പൊലിസുകാര്‍ ഏറെ ദുരിതത്തിലായിരിക്കുകയാണ്. വരാന്ത ഗ്രില്ലിട്ട് ഇവിടെയാണ് പൊലിസുകാര്‍ ഇരിക്കുന്നതും ഓഫിസ് ജോലികള്‍ ചെയ്യുന്നതും. മഴ പെയ്താല്‍ ചാറ്റലടിക്കുന്നതിനാല്‍ വരാന്തയിലിരിക്കുന്നതിനു പോലും കഴിയാത്ത സ്ഥിതിയാണ്.
ഉദ്ഘാടന വേളയില്‍ വിശാലമായ പൊലിസ് സ്റ്റേഷന്‍ ഉടന്‍ നിര്‍മിക്കും എന്ന പ്രഖ്യാപനം നടത്തിയിരുന്നതാണ്. നിയമത്തെ പരിരക്ഷിക്കാന്‍ യൂനിഫോം അണിഞ്ഞ മുട്ടം സ്റ്റേഷനിലെ പൊലിസുകാര്‍ വസ്ത്രം മാറാനും പ്രാഥമിക ആവശ്യങ്ങള്‍ക്കും മുറി വാടകയ്‌ക്കെടുത്താണ് ഡ്യൂട്ടി ചെയ്യുന്നത്.
50 വര്‍ഷത്തോളം പഴക്കമുള്ള ഓടിട്ട പഴയ കെട്ടിടമാണ് ഔട്ട് പോസ്റ്റില്‍നിന്നു പൊലിസ് സ്റ്റേഷനായി ഉയര്‍ത്തിയത്. ചായം തേച്ച് മുഖംമിനുക്കിയതല്ലാതെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെയാണ് പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മൂന്നു വനിതാ പൊലിസ് ഓഫിസര്‍മാരാണ് ഇവിടെ ജോലി ചെയ്യുന്നത്. മൂന്ന് ചെറിയ മുറിയും ഒരു ലോക്കപ്പുമുള്ള സ്റ്റേഷനില്‍ പരാതിയുമായി ആരെങ്കിലും എത്തിയാല്‍ ഡ്യൂട്ടിയിലുള്ള പൊലിസുകാര്‍ ഉപയോഗിക്കുന്ന കസേരയാണ് പരാതിക്കാരന് നല്‍കുന്നത്.
പൊലിസ് ജീപ്പ് സ്റ്റേഷന്റെ മുന്‍പില്‍ പടുത കെട്ടിയാണ് സംരക്ഷിക്കുന്നത്. സ്വന്തമായി 85 സെന്റ് സ്ഥലമുള്ള സ്റ്റേഷനാണ് ഈ ഗതികേടുള്ളത്. മുട്ടം പഞ്ചായത്ത് മുഴുവനായും കരിങ്കുന്നം, കുടയത്തൂര്‍, ആലക്കോട്, ഇടവെട്ടി തുടങ്ങിയ പഞ്ചായത്തുകളിലെ ഏതാനും പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് മുട്ടം പൊലിസ് സ്റ്റേഷന്റെ പരിധി. ഇരുപത്തയ്യായിരത്തോളം ജനങ്ങളാണ് മുട്ടം പൊലിസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ താമസിക്കുന്നത് എന്നാണ് കണക്ക്.
ജില്ലാ കോടതി സമുച്ചയം, എന്‍ജിനിയറിങ് കോളജ്, പോളിടെക്‌നിക്ക്, നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവ സ്റ്റേഷന്റെ പരിധിയിലുണ്ട്. പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ കംപ്യൂട്ടര്‍ റൂം, റെക്കോര്‍ഡ് റൂം എന്നിവയടക്കം ഒട്ടേറെ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."