കുറുമ്പാലക്കോട്ട: മല മുകളില്‍ കൈയാംകളി പതിവാകുന്നു
കോട്ടത്തറ: കുറഞ്ഞകാലം കൊണ്ട് സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കുറുമ്പാലക്കോട്ടയിലെ വ്യൂ പോയിന്റില്‍ സഞ്ചാരികളും നാട്ടുകാരില്‍ ചിലരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും പതിവ് സംഭവമാകുന്നതായി ആക്ഷേപം.
മലക്കു മുകളിലെ വ്യൂ പോയിന്റ് പ്രദേശത്തെ രാഷ്ട്രീയ നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ഇവ കരാറടിസ്ഥാനത്തില്‍ മറ്റാരാള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് ടെന്റൊന്നിന് 200 രൂപ തറവാടക ആവശ്യപ്പെട്ടു ചിലര്‍ രംഗത്ത് വന്നതാണ് കുഴപ്പങ്ങള്‍ക്ക് കാരണം.റവന്യൂ ഭൂമിക്ക് മേല്‍ അവകാശവാദവുമായി മറ്റു ചിലരും രംഗത്തുണ്ട്.
സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ ക്രമസമാധന പ്രശ്‌നങ്ങളും ഉടലെടുത്തിരിക്കുകയാണ്. ദിനേന നൂറു കണക്കിന് പേരാണ് അയല്‍ ജില്ലകളില്‍ നിന്നു പോലും ഇവിടെയെത്തുന്നത്. റോഡ് ദുഷ്‌കരമായതിനാല്‍ ബൈക്ക് യാത്രികര്‍ വീണ് പരുക്കേല്‍ക്കുന്നതും നിത്യസംഭവമാണ്. വളരെയധികം ലാഭകരമാക്കാന്‍ പറ്റുന്ന ഈ ടൂറിസ്റ്റ് കേന്ദ്രം യാതൊരു പരിഗണനയുമില്ലാതെ കിടക്കുകയാണ്. നിയന്ത്രണങ്ങളോ, നിയമങ്ങളോ ഇല്ലാത്ത ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളം കൂടിയാണ്. സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളും ഭക്ഷണാ വിശിഷ്ടങ്ങളും കാരണം പ്രകൃതി സുന്ദരമായ കുറുമ്പാലക്കോട്ട മാലിന്യ കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ്. അധികൃതരുടെ അടിയന്തര ശ്രദ്ധ ഈ പ്രകൃതി രമണീയ കേന്ദ്രത്തിലുണ്ടാവണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."