ജെ.എന്‍.യുവില്‍ സമരം വിജയം; ഫീസ് വര്‍ധന പിന്‍വലിച്ചു
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിച്ചു.എക്സിക്യുട്ടിവ് കമ്മറ്റിയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതി നടപ്പാക്കാനും തീരുമാനമായി.
യുനിവേഴ്സിറ്റിയില്‍ എക്സിക്യുട്ടിവ് യോഗം നടന്നുകൊണ്ടിരിക്കെ വൈസ് ചാന്‍സലര്‍ എത്താത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കണ്വന്ഷന് സെന്റര്‍ ഉപരോധിച്ചിരുന്നു.
ഫീസ് വര്‍ധനയ്ക്കെതിരെ വിദ്യാര്‍ഥികള്‍ സമരം നടത്തിവരികയായിരുന്നു. ഹോസ്റ്റലുകളില്‍ രാത്രി നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്നും പുതിയ വ്യവസ്ഥകള്‍ ആവശ്യപ്പെടുന്നു. 2500 രൂപയായിരുന്ന ഹോസ്റ്റല്‍ ഫീസ് 7500 രൂപയായിട്ടാണ് വര്‍ധിച്ചത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഈ വ്യവസ്ഥകളെല്ലാം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയത്. പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാര്‍ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."