മുസ്ലീം യൂത്ത് ലീഗ് യുവജന യാത്രക്ക് പയ്യന്നൂരില്‍ ഉജ്വല സ്വീകരണം
പയ്യന്നൂര്‍: വര്‍ഗ്ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പ്രയാണമാരംഭിച്ച മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടരി പി.കെ.ഫിറോസും നയിക്കുന്ന യുവജന യാത്രക്ക് കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണ സ്ഥലമായ പയ്യന്നൂര്‍ പെരുമ്പയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്വല വരവേല്‍പ്പ് നല്കി.
സ്വീകരണസ്ഥലത്തെത്തിയ ജാഥാംഗങ്ങളെ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ആവേശത്തോടെ വരവേല്‍ക്കുകയായിരുന്നു. സ്വീകരണ സമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവി ഉത്ഘാടനം ചെയ്തു.കെ.ടി. സഹദുള്ള അധ്യക്ഷനായി. നേതാക്കളായ ഷിബു മീരാന്‍, പി.കുഞ്ഞുമുഹമ്മദ്, അബ്ദുള്‍ കരീംചേലേരി, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, പി.കെ.സുബൈര്‍, ടി.പി.അഷ്റഫലി, പി.ഇസ്മായില്‍, അന്‍വര്‍ സാദത്ത്, എം.എ.സമദ്, നജീബ് കാന്തപുരം, ഷജീര്‍ ഇഖ്ബാല്‍ സംസാരിച്ചു.സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, പി.കെ.ഫിറോസ് സ്വീകരണത്തിന് നന്ദി പറഞ്ഞു.
തുടര്‍ന്ന് തൊട്ടടുത്ത സ്വീകരണ സ്ഥലമായ കോരന്പീടികയിലേക്ക് ജാഥ പ്രയാണമാരംഭിച്ചു.നൂറു കണക്കിന് പ്രവര്ത്തകന്മാരാണ് ജാഥയെ അനുഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."