HOME
DETAILS

ഹാട്രിക് വിജയവും ഒന്നാം സ്ഥാനവും നേടി ശാസ്‌ത്രോത്സവത്തില്‍ അധ്യാപകനും പുത്രനും

  
backup
November 27 2018 | 08:11 AM

%e0%b4%b9%e0%b4%be%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82

കൊപ്പം: കണ്ണൂരില്‍ വെച്ചു നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ തുടര്‍ച്ചയായി മുന്നാം തവണയും അധ്യാപകനായ പിതാവും മകനും വിജയം കരസ്ഥമാക്കി .സാമൂഹ്യശാസ്ത്രമേളയിലാണ് ഈ അപൂര്‍വ്വ സംഗമം.ജന്മനാടായ മങ്കടയുടെ പ്രാദേശിക വിദ്യാഭ്യാസ ചരിത്രം രേഖപ്പെടുത്തിയാണ് ഹയര്‍ സെക്കന്ററി വിഭാഗം പ്രാദേശിക ചരിത്ര രചനാ മത്സരത്തില്‍, മങ്കട ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അഹമ്മദ് ഷഹല്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയത്. ഷൊര്‍ണൂരിലും കോഴിക്കോടും വെച്ചു നടന്ന സംസ്ഥാന ശാസ്‌ത്രോത്സവങ്ങളില്‍ തുടര്‍ച്ചയായി എ ഗ്രേഡ് നേടിയിരുന്നു ഈ മിടുക്കന്‍. മങ്കടയുടെ പ്രാദേശിക ചരിത്രം അന്വേഷിച്ചു വരുന്ന വിദ്യാര്‍ഥികളോട് ഷഹലിനെ കണ്ടാല്‍ മതിയെന്ന് അധ്യാപകര്‍ പറയുമ്പോള്‍, വര്‍ഷങ്ങളും സംഭവങ്ങളും ഓര്‍ത്തുവെക്കാനുള്ള ഷഹലിന്റെ കഴിവിനെ അംഗീകരിക്കുന്നതിന്റെ തെളിവാണ് അതെന്ന് കേള്‍വിക്കാരായെത്തുന്നവര്‍ക്ക് വളരെ വേഗം മനസ്സിലാവും. ചരിത്ര രചനയോടൊപ്പം ചരിത്രാന്വേഷണത്തിന്റെ ഭാഗമായി സന്ദര്‍ശിച്ച പ്രദേശങ്ങളുടെയും അഭിമുഖങ്ങളുടെയും ചരിത്രശേഷിപ്പുകളുടെയും വലിയ വിവര ശേഖരംതന്നെ അഭിമുഖത്തിനായി അവതരിപ്പിക്കാനായത് തനിക്ക് മികച്ച വിജയം നേടാന്‍ അവസരമൊരുക്കിയതായി ഈ മിടുക്കന്‍ പറഞ്ഞു.
സാമൂഹ്യ ശാസ്ത്ര അധ്യാപകര്‍ക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സംസ്ഥാന സാമൂഹ്യശാസ്ത്രമേളയില്‍ ഇഖ്ബാല്‍ മങ്കടക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കാനായി. പ്രളയാനന്തര കേരളത്തിലെ മണ്ണിനെ കുറിച്ചുള്ള പഠനപ്രോജക്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ അധ്യാപന സഹായിക്കാണ് ഈ വര്‍ഷം ഒന്നാം സ്ഥാനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് വെച്ചു നടന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ഇദ്ദേഹത്തിന്റെ ടീച്ചിംഗ് എയിഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സെക്കന്തരാബാദില്‍ വെച്ച് നടന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ ബുക്ക് പ്രൈസ് കരസ്ഥമാക്കാനും ഈ അധ്യാപകന്റെ പഠനസഹായികള്‍ക്കായി.എല്ലാ ക്ലാസുകളിലും മണ്ണിനെ കുറിച്ച് ഭാഗികമായി പഠിപ്പിക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ മണ്ണിനെ അറിയാനുള്ള ലളിതമായ പഠനസഹായികളുമായാണ് ഇഖ്ബാല്‍ മാസ്റ്റര്‍ മത്സരവേദിയില്‍ എത്തുന്നത്.പാഴ് വസ്തുക്കളില്‍ നിന്നുപോലും പഠനസഹായികള്‍ തയ്യാറാക്കുന്നതു തൊട്ട് ,ഹൈടെക് ക്ലാസ് മുറികളില്‍ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമല്ലാത്ത അവസ്ഥയില്‍പോലും പ്രവര്‍ത്തിപ്പിക്കാവുന്ന ഓഫ് ലൈന്‍ വെബ് സൈറ്റും മണ്ണുപഠനത്തിനായി ഒരുക്കിയിരിക്കുന്നു.പ്രളയാനന്തര കേരളത്തിലെ മണ്ണിന്റെ വിവരശേഖരണത്തിന്റെ ഭാഗമായി വയനാട്ടിലെ കുറിച്യാമല,നിലമ്പൂരിലെ നമ്പൂരിപ്പെട്ടി എന്നീ ഉരുള്‍പ്പൊട്ടല്‍ മേഖലകള്‍ സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്ത് പാറോട്ടുകോണത്തുള്ള കേന്ദ്ര മണ്ണുഗവേഷണ ലാബിലും മണ്ണു മ്യൂസിയത്തിലും ആധികാരികമായ പഠനങ്ങള്‍ നടത്തിയാണ് സംസ്ഥാനമേളയിലേക്കുള്ള മത്സരത്തിനായി അധ്യാപകസഹായികള്‍ തയ്യാറാക്കിയത്.
അലക്ഷ്യമായി മണ്ണിലേക്ക് എറിയുന്ന ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന ദുരന്തങ്ങളും ,പ്രത്യേക പരിശീലനത്തിലൂടെ ഇലക്ട്രോണിക് മാലിന്യങ്ങളെ കൗതുക വസ്തുക്കളും കളിപ്പാട്ടങ്ങളുമായി മാററുന്നതിനുള്ള നിര്‍ദേശങ്ങളും തൊഴിലധിഷ്ഠിത കോഴ്‌സുകളായി വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന രൂപത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും മണ്ണിന്റെ മലിനീകരണത്തിനിടയാക്കുന്ന ഇമാലിന്യങ്ങളെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍കരിക്കുന്നതിനും നിര്‍ദേശങ്ങളും മുന്നോട്ട് വെയ്ക്കുന്നു.
പാലക്കാട് ജില്ലയിലെ കൊപ്പം ഗവ.ഹൈസ്‌ക്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ ഇഖ്ബാല്‍ മങ്കട തിരുവനന്തപുരത്ത് എസ്. ഇ. ആര്‍. ടിയുടെ വിവിധ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു വരുന്നു.
മങ്കടയുടെ പ്രാദേശിക ചരിത്രം രേഖപ്പെടുത്തുന്നതിനും ഡിജിറ്റെലൈസ് ചെയ്ത് എല്ലാവര്‍ക്കും ഉപയോഗിക്കുന്നതിനുമായി മങ്കട ഓണ്‍ലൈന്‍ എന്ന ബ്ലോഗ് ഇഖ്ബാല്‍ മാഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. മങ്കട ഗവ.എല്‍.പി.സ്‌കൂളിന്റെ 108ാം വാര്‍ഷികത്തൊടൊപ്പം പുറത്തിറക്കിയ മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും എന്ന ചരിത്ര പുസ്തകത്തിന്റെ മുഖ്യശില്പികളിലൊരാളുമായ ഇദ്ദേഹം മങ്കട കോവിലകത്തിന്റെ പടിപ്പുര പൊളിച്ചു നീക്കുന്ന അവസരത്തില്‍ അവശിഷ്ടങ്ങളില്‍ നിന്നും മങ്കടയെ സംബന്ധിക്കുന്ന അമൂല്യവിവരങ്ങള്‍ കണ്ടെത്തി സംരക്ഷിച്ചത് വാര്‍ത്തയായിരുന്നു.സാമൂഹ്യശാസ്ത്ര അധ്യാപകര്‍ക്കായുള്ള വിവരങ്ങള്‍ തയ്യാറാക്കുകയും പങ്കിടുകയും ചെയ്യുന്ന വിവിധ മേഖലകളില്‍ സജീവമായ ഇഖ്ബാല്‍ മാസ്റ്റര്‍,അധ്യാപക പരിശീലനങ്ങളില്‍ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണായും പ്രവര്‍ത്തിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago