HOME
DETAILS
MAL
സംസ്ഥാന നേതൃ ക്യാംപ് ചന്തിരൂരില്‍
backup
July 28 2017 | 19:07 PM
തുറവൂര്‍: നാഷണലിസ്റ്റ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വ ക്യാംപ് ഓഗസ്റ്റ് മൂന്നിന് രാവിലെ 9.30 ന് ചന്തിരൂര്‍ ചള്ളിത്തറ ഹാളില്‍ നടക്കും. എ.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.ബി ആസഫ് അലി അധ്യക്ഷനാകും. എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗോപിനാഥന് മുഖ്യപ്രഭാഷണം നടത്തും. രാവിലെ 11ന് സംഘടനയും മത്സ്യത്തൊഴിലാളികളും എന്ന വിഷയത്തെക്കുറിച്ച് ശിവദാസ് നാരായണന് ക്ലാസെടുക്കും. വൈകിട്ട് 3.30ന് പൊതുസമ്മേളനം ടി.പി.പി താംബരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു തോമസ് മുഖ്യ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."