HOME
DETAILS
MAL
പ്രവാസികള്‍ക്ക് റെയ്ഡ് വിവരങ്ങള്‍ ചോര്‍ത്തി നല്കി : ഒരാള്‍ പിടിയില്‍
backup
November 14 2019 | 03:11 AM
ജിദ്ദ: സഊദിയില്‍ പ്രവാസികള്‍ക്ക് റെയ്ഡ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയയാള്‍ പിടിയില്‍. സ്വദേശിവത്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് ഇയാള്‍ പരിശോധനാവിവരങ്ങള്‍ കൈമാറിയിരുന്നത്. അഫ്ലാജില് ലേബര്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകള്‍ ഇയാള്‍ മറ്റുള്ളവരെ അറിയിച്ചിരുന്നു. ഇതിനായി സ്വന്തം നാട്ടുകാരായ നിരവധിപ്പേരെ ഉള്‍പ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പും തുടങ്ങിയിരുന്നെന്നും ഉദ്യോഗസ്ഥരുടെ പരിശോധനകള്‍, പരിശോധനകള്‍ക്കായി എത്തുന്ന വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികള്‍ ഗ്രൂപ്പ് വഴി അന്‍പതോളം പേരെ അറിയിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ വ്യക്തിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."