പ്രതിഷേധ കൂട്ടായ്മ
ആലപ്പുഴ: ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കീഴ് ശാന്തിയായി നിയമനം ലഭിച്ച സുധീര്‍ കുമാറിനെ അബ്രാഹ്മണനായതു കൊണ്ട് ജോലി ചെയ്യാന്‍ അനുവദിക്കാത്ത ക്ഷേത്ര ഭരണ സമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ആര്‍ജ്ജിത ബ്രാഹ്മണ സേനയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന്റെ പഠിഞ്ഞാറെ നടയില്‍ നാളെ രാവിലെ ആറിന് ഗണപതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. 1.30 ന് നടക്കുന്ന പ്രതിഷേധ കൂട്ടായ്മ ചെങ്ങന്നൂര്‍ തന്ത്രവിദ്യാപീഠം ടി.ഡി.പി നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
ജൂണ്‍ 19നാണ് സുധീര്‍ കുമാറിനെ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി നിയമിച്ചു കൊണ്ടുള്ള ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് ഇറങ്ങിയത്. എന്നാല്‍ നാളിതുവരെ സുധീറിനെ ക്ഷേത്രത്തില്‍ ജോലിചെയ്യുവാന്‍ ക്ഷേത്രഭരണ സമിതി അനുവദിക്കുന്നില്ല. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ ഇടപെടണമെന്നു സേന ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."