നാടന്‍ പച്ചക്കറി സംഭരണത്തില്‍ കാട്ടുകട ക്ലസ്റ്ററിന് നേട്ടം
മുഹമ്മ: നാടന്‍ പച്ചക്കറി സംഭരണത്തില്‍ കഞ്ഞിക്കുഴി കൃഷിഭവന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാട്ടുകട ഹരിത ലീഡര്‍ എ ഗ്രേഡ് ക്ലസ്റ്ററിന് നേട്ടം. മറ്റ് പച്ചക്കറി ക്ലസ്റ്ററുകള്‍ നാടന്‍ പച്ചക്കറി കിട്ടാതെ വിഷമിക്കുമ്പോള്‍ കാട്ടുകട ക്ലസ്റ്ററില്‍ ദിവസം സംഭരിക്കുന്നത് 200 കിലോ ജൈവപച്ചക്കറി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാടന്‍ പച്ചക്കറി എത്തുന്നത് ഈ ക്ലസ്റ്ററിലാണ്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ചെറുവാരണം മേഖലയിലെ 51 കര്‍ഷകരാണ് കാട്ടുകട ക്ലസ്റ്ററിലുള്ളത്. ഇവര്‍ക്ക് പുറമെ മാരാരിക്കുളം, ചേര്‍ത്തല തെക്ക് പ്രദേശത്തെ കര്‍ഷകരും ഇവിടെ പച്ചക്കറി നല്‍കുന്നുണ്ട്.
ദേശീയപാതയിലെ തിരുവിഴയില്‍ പ്രവര്‍ത്തിക്കുന്ന വിപണന കേന്ദ്രം വഴിയാണ് വില്‍പന. സംഭരിക്കുന്ന പച്ചക്കറി മുഴുവനും ഇവിടെ വില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ മറ്റ് പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ വഴിയും വില്‍ക്കുന്നുണ്ട്. പ്രതിമാസം ഏകദേശം 50 ക്വിന്റല്‍ പച്ചക്കറി കാട്ടുകട ക്ലസ്റ്ററില്‍ എത്തുന്നുണ്ടെന്ന് പ്രസിഡന്റ് സാനുമോന്‍ പറഞ്ഞു.
കൂടുതലായി എത്തുന്നത് വെണ്ടയാണ്. ദിവസം 60 കിലോ വരെ എത്തും. വഴുതന 15, പച്ചമുളക് 10,പയര്‍ 20, പടവലം 40 ,പീച്ചില്‍ 20 എന്നിങ്ങനെ നീളുന്നു പച്ചക്കറിയുടെ വരവ്. ഏത്തന്‍, ഞാലി തുടങ്ങിയ വാഴക്കുലകളും ഉണ്ട്. ഓണമാകുമ്പോള്‍ കൂടുതല്‍ ജൈവ പച്ചക്കറികള്‍ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."