തൂതപ്പുഴയില്‍ അനധികൃത മണല്‍ കടത്ത് തുടരുന്നു
കൊപ്പം : തൂതപ്പുഴയിലെ മണല്‍കടത്തിനെതിരെ പൊലിസ് ഇടപെടല്‍ ശക്തമാവുമ്പോഴും അനധികൃത മണല്‍ കടത്ത് തുടരുന്നു. നിരവധി താക്കീതുകള്‍ നല്‍കിയിട്ടും മാഫിയകളുടെ മണല്‍ക്കടത്ത് തുടര്ക്കഥയാവുകയാണിവിടെ.
ചുണ്ടമ്പറ്റ നാട്യമംഗലം പണിക്കര്‍ കടവില്‍ നിന്നും മണല്‍ കടത്താന്‍ ഉപയോഗിച്ചിരുന്ന വലിയ തോണി കഴിഞ്ഞ ദിവസം പൊലിസ് പിടികൂടി തകര്‍ത്തിരുന്നു. കൊപ്പം എസ്.ഐ എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ എസ്.പിയുടെ പ്രത്യേക സ്ക്വാഡും ചേര്‍ന്നാണ് വെള്ളത്തില്‍ താഴ്ത്തി ഒളിപ്പിച്ച നിലയിലുള്ള തോണി കണ്ടെത്തി പിടിച്ചെടുത്തു നശിപ്പിച്ചത്. വലിയ തോതില്‍ മണല്‍ നിറച്ചു കടത്താന്‍ ഉപയോഗിച്ചിരുന്ന തോണിയാണിത്. എസ്.ഐയും സംഘവും പുഴയില്‍ മുങ്ങിയാണ് തോണി കരക്കെത്തിച്ചത്. കടവില്‍ വച്ച് തന്നെ തോണി ജെ.സി.ബി ഉപയോഗിച്ച് നശിപ്പിച്ചു.
ഏകദേശം ഒന്നര മാസം മുമ്പ് കൊപ്പം എസ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ മണല്‍ വേട്ടയില്‍ ഇതേ കടവില്‍ നിന്നും മറ്റൊരു തോണി നശിപ്പിച്ചിരുന്നു. സിവില്‍ പൊലിസ് ഓഫിസര്‍മാരായ ശിവദാസ്, സന്‍ഫീര്‍, നിഷാദ്, റഫീഖ്, അനീസ്, ശ്രീജിഷ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പൊലിസ് പരിശോധന ശക്തമായി തുടരുമ്പോഴും തൂതപ്പുഴയുടെ വിവിധ കടവുകളില്‍ അനധികൃത മാഫിയ മണല്കടത്തുന്നതില് സജീവമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."