കേരള പൊലിസിന്റെ ഈ വീഡിയോ കണ്ടാല്‍ മതി; ട്രാഫിക് നിയമ ലംഘനത്തിന്റെ പിഴ ജന്മത്ത് മറക്കൂല
തിരുവനന്തപുരം: ബോധവകല്‍ക്കരണത്തിന് സ്വന്തമായ മാതൃകകള്‍ ആവിഷ്‌ക്കരിച്ച് പലപ്പോഴും പ്രശം നേടിയിട്ടുണ്ട് കേരള പൊലിസ്. ഇതാ പുതിയ വീഡിയോ. ട്രാഫിക് നിയമലംഘനത്തിന്റെ പുതിക്കിയ പിഴ നിരക്ക് രസകരമായി അവതരിപ്പിുന്നതാണ് വീഡിയോ.
കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതി പ്രകാരം ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ വന്‍തോതില്‍ വര്‍ധിച്ചിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ പിഴ കുറയ്ക്കാന്‍ കേരളം തയ്യാറായി. ഗതാഗത നിയമലംഘനങ്ങളും പിഴയും സംബന്ധിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സിനിമയിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തി രസകരമായ വീഡിയോ കേരള പൊലിസ് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
വീഡിയോയില്‍ ഇല്ലാത്തവ കമന്റ് ബോക്‌സില്‍ ഇട്ടിട്ടുമുണ്ട്.
പുതുക്കിയ പിഴ
ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 500 രൂപ
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചാല്‍ 2000 രൂപ
ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ
അന്തരീക്ഷ ശബ്ദമലിനീകരണത്തിന് 2000 രൂപ
ആവര്‍ത്തിച്ചാല്‍ 10000 രൂപ
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ 1000 രൂപ
മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 10000 രൂപ
ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ 500 രൂപ
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 5000 രൂപ
അമിതവേഗത എല്‍.എം.വി 1500
അമിത വേഗത മീഡിയം, ഹെവി വാഹനങ്ങള്‍ 3000
സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ 500 രൂപ
രണ്ടില്‍ കൂടുതല്‍ ആളുകള്‍ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്താല്‍ 1000 രൂപ
ആംബുലന്‍സിനും ഫയര്‍ സര്‍വീസിനും സൈ!ഡ് കൊടുക്കാതിരുന്നാല്‍ 5000 രൂപ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."