ആചാര ലംഘനത്തിലൂടെയാണ് നവോത്ഥാനം സാധ്യമായിട്ടുള്ളത്: അശോകന്‍ ചരുവില്‍
പട്ടാമ്പി: ആചാരലംഘനത്തിലൂടെയാണ് നവോഥാനം സാധ്യമായിട്ടുള്ളതെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ അഭിപ്രായപ്പെട്ടു. എഴുമങ്ങാട് വിദ്യാ പോഷിണി പബ്ലിക് ലൈബ്രറി ആന്റ് റീ ഡിങ് റൂമിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വഴി നടക്കാനും, വസ്ത്രം ധരിക്കാനും, ക്ഷേത്രങ്ങളില്‍ കടന്ന് പ്രാര്‍ഥിക്കാനുമൊക്കെ അവസരം ലഭിച്ചത് ആചാരങ്ങള്‍ ലംഘിച്ചതുമൂലമാണ്. നവോത്ഥാനത്തിനെതിരെയുള്ള കടന്നുകയറ്റ മാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. മുന്‍ കാല സാഹിത്യ കൃതികളും മറ്റും നവോഥാനത്തെയാണ് ഉയര്‍ത്തിപ്പിടിച്ചത്. ഇന്ന് കലയിലൂടെയും സാഹിത്യത്തിലൂടെയുമൊക്കെ നവോഥാന മൂല്യങ്ങള്‍ തിരികെ കൊണ്ടുവരണമെന്നും അശോകന്‍ ചരുവില്‍ അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ജനാര്‍ദ്ദനന്‍ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ.സി.പി ചിത്രഭാനു മുഖ്യ പ്രഭാഷണം നടത്തി. തിരുമിറ്റക്കോട് ഗ്രാമി പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍, ടി.രാമന്‍കുട്ടി ,രവി പ്രകാശ്, മോഹനന്‍, പരമേശ്വരനുണ്ണി സംസാരിച്ചു. സി.സേതുമാധവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ സെഷനുകളില്‍ കെ.മണികണ്ഠന്‍, വി.കെ.ചന്ദ്രന്‍ ,ടി. സുഹറ, പി.വി.ദേവി, ഡോ.പി.എസ്.ഉദയന്‍ ,അഡ്വ.കെ.പി.രവി പ്രകാശ്, കെ.ചന്ദ്രന്‍ മാസ്റ്റര്‍, കെ.കെ.നാരായണന്‍, വി.എസ്.വിനയകുമാര്‍, എം.മഞ്ജുള, എം.കെ.പ്രദീപ്, ടി.കെ.വേണുഗോപാലന്‍ മാസ്റ്റര്‍, പ്രോഗ്രാം കണ്‍വീനര്‍ കെ.പി വേലായുധന്‍, കെ.വാസുദേവന്‍ മാസ്റ്റര്‍, ലൈബ്രറി പ്രസിഡന്റ് സി.പി.രാമന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."