പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സ്ത്രീകള്‍ ഈ കോടതിയില്‍ വന്നിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് നരിമാന്‍
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം വിലക്കിയുള്ള കഴിഞ്ഞവര്‍ഷത്തെ ഉത്തരവ് പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചുള്ള സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ ന്യൂനപക്ഷ വിധി പുറപ്പെടുവിച്ച ജഡ്ജിമാരായ ആര്‍.എഫ് നരിമാനും ഡി.വൈ ചന്ദ്രചൂഡനും നടത്തിയത് ശക്തമായ നിരീക്ഷണങ്ങള്‍. ശബരിമല കേസ് പുനപ്പരിശോധിക്കാനും കേസ് ഏഴംഗവിശാല ബെഞ്ചിന് വിടുകയും ചെയ്ത കോടതി ഇതോടൊപ്പം മുസ്ലിംസ്ത്രീകളുടെ പള്ളി പ്രവേശനവും പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ നടപടിയോട് കടുത്ത എതിര്‍പ്പാണ് ജഡ്ജിമാരായ നരിമാനുംചന്ദ്രചൂഡനും ഉന്നയിച്ചത്. പള്ളിപ്രവേശനത്തിനായി മുസ്ലിംസ്ത്രീകള്‍ ഈ കോടതിയില്‍ എത്തിയിട്ടില്ലല്ലോ എന്നു ജഡ്ജിമാര്‍ പറഞ്ഞു.
ശബരിമല കേസ് പുനപ്പരിശോധിക്കാന്‍ നിശ്ചയിച്ച ഏഴംഗ വിശാല ബെഞ്ചില്‍ മുസ്ലിം- പാഴ്‌സി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് അവരവരുടെ ആരാധനാലയങ്ങളിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് പരിഗണിക്കേണ്ടതില്ല. കാരണം മുസ്ലിം-പാഴ്‌സി സ്ത്രീകള്‍ അവരുടെ ആരാധനാലയങ്ങളില്‍ പ്രവേശനം ആവശ്യപ്പെട്ട് ഈ കോടതിയെ സമീപിച്ചിട്ടില്ല- ജസ്റ്റിസ് നരിമാന്‍ വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടി. സുപ്രിംകോടതി വിധിയെ നിശിതമായി വിമര്‍ശിക്കുന്നത് അനുവദനീയമാണ്. എന്നാല്‍, വിധി അട്ടിമറിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ അനുവദിക്കാനാവില്ല. സുപ്രിംകോടതി ഒരു വിധി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത് അന്തിമമാണ്. എല്ലാവരും അനുസരിക്കാന്‍ ബാധ്യസ്തരാണ്- അദ്ദേഹം പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളുടെ പൂര്‍ത്തീകരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട ജഡ്ജി, സുപ്രിംകോടതിയുടെ വിധി തടയുന്നതിനുള്ള സംഘടിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്നും പറഞ്ഞു. വിഖ്യാത അഭിഭാഷകന്‍ ഫാലി എസ്. നരിമാന്റെ മകനാണ് ആര്‍.എഫ് നരിമാന്‍.
ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ സുപ്രിംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ചാണ് മുന്‍ ഉത്തരവ് പുനപ്പരിശോധിക്കാന്‍ ഇന്ന് തീരുമാനിച്ചത്. ജസ്റ്റിസ് ആര്‍.എഫ് നരിമാനും ഡി.വൈ ചന്ദ്രചൂഡനും വിയോജിച്ചതിനാല്‍ 3ഃ2 ഭൂരിപക്ഷത്തിനാണ് സ്ത്രീപ്രവേശനവിധി പുനപ്പരിശോധിക്കാന്‍ തീരുമാനമായത്. ഇപ്പോള്‍ അഞ്ചംഗബെഞ്ച് മുന്‍പാകെ വാദംകേട്ട വിധി ഇനി ഏഴംഗബെഞ്ച് മുന്‍പാകെയാവും തുടര്‍വാദംകേള്‍ക്കുക. മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവുമായി ബന്ധപ്പെട്ട കേസും ഏഴംഗ വിശാലബെഞ്ച് പരിശോധിക്കും. ചിഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ഏഴംഗ ബെഞ്ചിലേക്ക് വിടാന്‍ ഉത്തരവിട്ടപ്പോള്‍ ജഡ്ജിമാരായ റോഹിങ്ടണ്‍ നരിമാനും ഡി.വൈ ചന്ദ്രചൂഡും പുനപ്പപരിശോധന ഹര്‍ജികള്‍ തള്ളണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
ശബരിമല വിധിക്ക് മുസ്‌ലിംസ്ത്രീകളുടെ പള്ളി പ്രവേശവുമായും പാഴ്‌സി സ്ത്രീകളുടെ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനവുമായും ബന്ധമുണ്ട്. ഇത് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണ്. അതിനാല്‍ വിശാല ബെഞ്ചിന് വിടുകയാണെന്നും ചീഫ്ജസ്റ്റിസ് പറഞ്ഞു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള 2018 സെപ്റ്റംബറിലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 55 ലേറെ ഹരജികളിലാണ് സുപ്രിംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. ഒരേ മതത്തിലെ രണ്ടുവിഭാഗങ്ങള്‍ക്കും തുല്യാവകാശം വേണമെന്ന പറഞ്ഞ കോടതി, മത ആചാരങ്ങള്‍ പൊതുക്രമങ്ങളുമായി ഒത്തുപോവേണ്ടതുണ്ടെന്നും വ്യക്തമാക്കി. ഫെബ്രുവരി ആറിന് മൂന്നരമണിക്കൂറോളം നീണ്ട വാദം കേട്ടശേഷമാണ് കേസ് വിധിപറയാന്‍ മാറ്റിയത്.
Sabarimala: What the two judges said in their dissenting verditc
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."