കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലും ജെ.എന്‍.യു സമരത്തിന് ഐക്യദാര്‍ഢ്യം; കേന്ദ്രമന്ത്രിക്കുനേരെ കരിങ്കൊടി
തേഞ്ഞിപ്പലം(മലപ്പുറം): ജെ. എന്‍. യു സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലും സമരം.
കാലിക്കറ്റ് സര്‍വകലാശാലാ സെമിനാര്‍ ഹാളില്‍ കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സഞ്ജയ് ശാംറാവു ധോത്ര പ്രസംഗിക്കുന്നതിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പൊലിസ് ബലംപ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
ബലപ്രയോഗത്തിനിടെ വനിതാ പൊലിസ് ഓഫിസര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലെ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
മന്ത്രി ഉദ്ഘാടനത്തിന് എത്തുംമുന്പേ പ്രവര്‍ത്തകര്‍ കാംപസിനകത്ത് വായ്മൂടിക്കെട്ടി പ്രതിഷേധം ആരംഭിച്ചിരുന്നു. സമരത്തിന് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം രഹ്ന സബീന, മലപ്പുറം ജില്ലാ സെക്രട്ടറി കെ.എ സക്കീര്‍, ജില്ലാ പ്രസിഡന്റ് ഇ.അഷ്റഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി. സെമിനാര്‍ ഹാളിനുള്ളിലുണ്ടായ സംഭവം പൊലിസിന്റെ വീഴ്ചയാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."