മാലയിട്ട് സ്വീകരിച്ച് മണ്ഡപത്തിലിരുത്തിയ വരനെ വധുവിന്റെ വീട്ടുകാര്‍ വലിച്ചിറക്കി തല്ലി; വീഡിയോ
മാലയിട്ട് സ്വീകരിച്ച് മണ്ഡപത്തിലിരുത്തിയ വരനെ വധുവിന്റെ വീട്ടുകാര്‍ പിടിച്ചിറക്കി അടിക്കുന്ന വീഡിയോ വൈറല്‍. കല്യാണത്തിനെത്തിയ വരനെ എന്തിനാണ് ഇത്രയും ക്രൂരമായി തല്ലിച്ചതക്കുന്നതെന്നാണ് ആദ്യം വീഡിയോ കാണുന്നവര്‍ക്കു തോന്നുക. എന്നാല്‍ കാര്യമറിഞ്ഞാല്‍ കിട്ടിയത് ഒട്ടും കുറഞ്ഞില്ലെന്നാവും പ്രതികരണം.
ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാം വിവാഹത്തിനെത്തിയതായിരുന്നു നൈനിറ്റാള്‍ സ്വദേശിയായ വരന്‍ ബിഡി പാണ്ഡെ. വിവാഹ ദിവസം തന്നെ പാണ്ഡെയുടെ ആദ്യ ഭാര്യയും മക്കളും വിവാഹ പന്തലില്‍ എത്തിയതോടെയാണ് ഇയാളുടെ കള്ളി വെളിച്ചത്തായത്.
വിവാഹം കഴിഞ്ഞെന്ന് യുവതി വെളിപ്പെടുത്തിയപ്പോള്‍ ആദ്യം ഇയാള്‍ നിഷേധിച്ചു. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇയാളെ വിവാഹം കഴിച്ചെന്നും അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹമെന്നും രേഖകള്‍ സഹിതം യുവതി ചുറ്റും കൂടിയവരെ കാണിച്ചതോടെയാണ് ആളുകള്‍ പ്രകോപിതരായത്.
തല്ല് കൊണ്ട് അവശനിലയിലായ പാണ്ഡെ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 20 ലക്ഷം രൂപ വധുവിന്റെ വീട്ടുകാര്‍ നഷ്ടപരിഹാരമായി ചോദിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപ പൊലിസ് സ്റ്റേഷനില്‍വെച്ചുതന്നെ വരന്റെ കുടുംബം കൈമാറി. ബാക്കി തുക ഉടന്‍തന്നെ നല്‍കാമെന്ന് ഉറപ്പു നല്‍കിയതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."