പ്രതിസന്ധിയിലും പൊതുജന സേവനരംഗത്ത് ബി.എസ്.എന്‍.എല്‍
ആലപ്പുഴ: സ്വകാര്യ നെറ്റ്‌വര്‍ക്കുകളുടെ മത്സരങ്ങളിലും പരിധികള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് മികച്ചരീതിയില്‍ പൊതുജനസേവനം നല്‍കുവാന്‍ ബി.എസ്.എന്‍ .എല്‍ പരിശ്രമിക്കുന്നുണ്ടെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ നെഹ്രുട്രോഫി വള്ളംകളി, ചേര്‍ത്തലപൂരം, കണിച്ചുകുളങ്ങര ഉത്സവം, ചെട്ടികുളങ്ങര ഭരണി മഹോത്സവം, മണ്ണാറശാല ആയില്യം, പരുമല, എടത്വ, അര്‍ത്തുങ്കല്‍, പൂങ്കാവ് പള്ളിപ്പെരുന്നാളുകള്‍ എന്നിവയിലെല്ലാം പരാതി രഹിത ടെലികോം സേവനം നല്‍കുന്നത് ബി.എസ്.എന്‍.എല്‍ ആണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ 14 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ നെക്സ്റ്റ് ജനറേഷന്‍ നെറ്റ്‌വര്‍ക്കായി മാറികഴിഞ്ഞു. അത്യാധുനിക വാര്‍ത്താവിനിയമ സൗകര്യങ്ങളാണ് ഇതിലുള്ളത്. ഫിക്‌സഡ് ടു മൊബൈല്‍ കണ്‍വര്‍ജന്‍സ്, സെന്‍ട്രക്‌സ് സൗകര്യം എന്നിവ ഇതിലുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 85 ടുജി സൈറ്റുകള്‍ അപ്‌ഗ്രേഡ് ചെയ്യും. 81 ടുജി സൈറ്റുകള്‍ ത്രീജിയായി മാറും. പുതിയതായി 24 ടുജി സൈറ്റുകള്‍ കമ്മിഷന്‍ ചെയ്യും. പുതുതായി വരുന്ന ഓഫറുകള്‍ ഉപഭോക്താക്കളില്‍ എത്തിക്കുവാന്‍ കസ്റ്റമര്‍ കെയറുകളിലും തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലും മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്. മേളകളില്‍ പുതിയ ലാന്റ് ഫോണ്‍, ബ്രോഡ്ബാന്റ് കണക്ഷനുകള്‍ എന്നിവ ബുക്ക് ചെയ്യാന്‍ അവസരമൊരുക്കും.
ആലപ്പുഴ സി.എസ്.സി, മാവേലിക്കര സി.എസ്.സി, പുന്നമട ഫിനിഷിങ് പോയിന്റ്, കലക്ടറേറ്റ്, വിജയ്ബാങ്ക് മാരാരിക്കുളം എന്നിവിടങ്ങളില്‍ ക്വാഡ്‌ജെന്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളും പാതിരപ്പള്ളി, കൈചൂണ്ടി, കിടങ്ങാംപറമ്പ്, ബോട്ട്‌ജെട്ടി, മുല്ലയ്ക്കല്‍, കായംകുളം മാര്‍ക്കറ്റ്, പുന്നപ്ര എന്നീ മൊബൈല്‍ ബി.ടി.എസുകളിലും ആലപ്പുഴ ജിം ഓഫിസ്, ആലപ്പുഴ മുനിസിപ്പല്‍ ഓഫിസ്, അമ്പലപ്പുഴ സി.എസ്.സി, മാവേലിക്കര സി.എസ്.സി എന്നിവിടങ്ങളില്‍ എല്‍ ആന്‍ഡ് ടി വൈഫൈ ഹോട്ട്‌സ്‌പോട്ടുകളും നിലവില്‍ വന്നിട്ടുണ്ട്.
ഉപഭോക്താവിന് കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍ മുഖേനയോ പോസ്‌റ്റോഫിസ്, ബാങ്കുകള്‍, തെരഞ്ഞെടുക്കപ്പെട്ട അക്ഷയ സെന്ററുകള്‍, ഫ്രണ്ട്‌സ് കൗണ്ടറുകള്‍ എന്നിവ മുഖേനയോ ബി.എസ്.എന്‍.എല്ലിന്റെ ബില്ലുകള്‍ അടയ്ക്കാവുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ മനോജ് സി, ഡി.ജി.എം എസ്. വേണുഗോപാല്‍, ഡി.ജി.എം ഓപ്പറേറ്റര്‍ സദാനന്ദന്‍ ഡി ജോഷി, ഡി.ജി.എം മാര്‍ക്കറ്റിങ് അനില്‍കുമാര്‍ മേനോന്‍, അഡീഷണല്‍ ഡി.ജി.എം ജെയിംസ് ടി.വി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."