അധികാരത്തിന്റെ തണലില്‍ ബി.ജെ.പി നേതാക്കള്‍ കൊടിയ അഴിമതി കാണിക്കുന്നു: എസ്.എഫ്.ഐ
ആലപ്പുഴ: കേന്ദ്ര അധികാരത്തിന്റെ തണലില്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ കൊടിയ അഴിമതിയാണ് നടത്തുന്നതെന്ന് എസ്.എഫ്.ഐ. മെഡിക്കല്‍ കോളജിന് കേന്ദ്ര അനുമതി വാങ്ങി നല്‍കാമെന്നും, കരസേനയില്‍ ജോലി വാഗ്ദാനം ചെയ്തും, പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി വാഗ്ദാനം ചെയ്തും കോടികള്‍ കോഴ വാങ്ങിയ ബി.ജെ.പി നേതാക്കളുടെ അഴിമതികഥകള്‍ പുറത്തു വന്നതിന്റെ ജാള്യത മറക്കാനാണ് ബി.ജെ.പി കേരളത്തില്‍ പരക്കെ അക്രമങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം തിരുവന്തപുരത്ത് നിരവധി പ്രവര്‍ത്തകരുടെ വീടുകള്‍ അടിച്ചുതകര്‍ക്കുകയും എം.ജി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ നിരന്തരം അക്രമിക്കുകയുമാണ്.
ആര്‍.എസ്.എസുകാര്‍ അരുംകൊല ചെയ്ത എസ്.എഫ്.ഐ നേതാവ് കെ.വി സുധീഷിന്റെ സ്മാരകമായ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരേ സംഘപരിവാര്‍ ഗുണ്ടകള്‍ ബോംബ് എറിയുകയും ചെയ്തു.
ഇനിയും ഈ നില തുടര്‍ന്നാല്‍ ജില്ലയിലാകെ പ്രതിരോധം ഉയര്‍ത്തികൊണ്ടുവരുമെന്ന് ജില്ലാ സെക്രട്ടറി എം.രജീഷ് പ്രസിഡന്റ് ജെബിന്‍.പി.വര്‍ഗീസ് പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."