പ്രൊഫഷണല്‍ പരീക്ഷ; ആശങ്കയോടെ വിദേശികള്‍
റിയാദ്: സഊദിയിലെ മുഴുവന്‍ വിദേശികള്‍ക്കും അവരുടെ തൊഴിലിനനുസൃതമായ പരീക്ഷകള്‍ നടത്തുമെന്ന വാര്‍ത്ത വിദേശികള്‍ക്ക് ആശങ്ക സമ്മാനിക്കുന്നു. ഇത് പ്രാബല്യത്തിലായാല്‍ വിവിധ മേഖലകളികള്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്കാണ് തിരിച്ചടിയാകുക. നിലവില്‍ ബഹു ഭൂരിഭാഗം വിദേശികളും ഇഖാമ പുതുക്കുന്നതിനും മറ്റും ഇത്തരത്തിലുള്ള യാതൊരു മാനദണ്ഡവും ഇല്ലാത്തതിനാല്‍ ആരും ഇതേ കുറിച്ച് ആലോചിച്ചിരുന്നില്ല. പൊടുന്നനെയാണ് രാജ്യത്തെ വിദേശികള്‍ കൈകാര്യം ചെയ്യുന്ന മുഴുവന്‍ തൊഴില്‍ മേഖലയിലും പരീക്ഷ നടത്തുമെന്ന പ്രഖ്യാപനം വന്നത്. സഊദിയിലെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായിക്കൊണ്ടാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നീക്കം.
അടുത്ത മാസംമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെങ്കിലും ഒരു വര്‍ഷം ഇത് വേണമെങ്കില്‍ ചെയ്താല്‍ മതിയെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ അതിനു ശേഷം ഇത് ഓരോരുത്തര്‍ക്കും നിര്‍ബന്ധമാക്കുന്നതോടെ പരീക്ഷ പാസാകാത്തവരുടെ ഇഖാമ പുതുക്കാതിരിക്കുകയും ചെയ്താല്‍ വിദേശികള്‍ക്ക് സഊദി വിടുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകുകയില്ല. എന്നാല്‍, ഈ സംവിധാനം ഇഖാമയുമായി ബന്ധിപ്പിക്കുമോയെന്ന ആശങ്കയിലാണ് വിദേശികള്‍. പരീക്ഷയില്‍ വിജയിക്കുന്നത് ഭാവിയില്‍ ഇഖാമ പുതുക്കുന്നതിനും മറ്റും നിബന്ധനയാക്കുകയാണെങ്കില്‍ അത് ലക്ഷക്കണക്കിന് പ്രവാസികളെയാണ് ബാധിക്കുക നിലവില്‍ ഉന്നത പ്രൊഫഷണലുകള്‍ ഒഴികെ മറ്റൊരു പ്രൊഫഷനുകള്‍ക്കും യാതൊരു മാനദണ്ഡവും ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അഭ്യസ്ഥ വിദ്യരല്ലാത്തതെ വിദേശികള്‍ക്ക് ജോലി ചെയ്യുന്നതിന് യാതൊരു തടസവും ഉണ്ടായിരുന്നില്ല. ഒട്ടു മിക്ക തൊഴിലിടങ്ങളിലും വ്യത്യസ്തമായ തൊഴില്‍ പ്രഷനുകളില്‍ വിദേശികള്‍ ജോലി ചെയ്യുന്നത് പതിവായിരുന്നു. എന്നാല്‍, പുതിയ പരിഷ്‌കരണം വരുന്നതോടെ ഏറ്റവും താഴ്ന്ന പ്രൊഫഷന്‍ മുതല്‍ ഉന്നത പ്രൊഫഷന്‍ വരെയുള്ള മുഴുവന്‍ പ്രൊഫഷനുകളിലുമുള്ള വിദേശികള്‍ അഭ്യസ്ഥ വിദ്യര്‍ മാത്രമായിരിക്കും. തൊഴില്‍ വിപണിയിലെ അവിദഗ്ധരെ ഒഴിവാക്കുന്നതിനും തൊഴില്‍ വിപണിയുടെ ഗുണമേന്മ വര്ധിപ്പിക്കുന്നതിനുമാണ് പുതിയ നീക്കത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.
തിയറി, പ്രാക്റ്റിക്കല്‍ എന്നിവയില്‍ അറബി, ഉറുദു, ഇംഗ്‌ളീഷ്, ഫിലിപ്പിനോ ഭാഷകളിലായിരിക്കും പരീക്ഷകള്‍. വിവിധ പ്രവിശ്യകളിലായി വര്‍ഷത്തില്‍ 400,000 മുതല്‍ 500,000 തൊഴിലാളികള്‍ വരെ പരീക്ഷക്കിരുത്തുന്ന സംവിധാനമാണ് സജ്ജീകരിക്കുന്നത്. പരീക്ഷകള്‍ക്ക് 400 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ ഫീസും ഈടാക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷകയില്‍ വിജയിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തെ കാര്‍ഡും നല്‍കും. പിന്നീട് പ്രൊഫഷന്‍ മാറ്റം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ഈ കാര്‍ഡ് ആയിരിക്കും മാനദണ്ഡം. ഇന്ത്യക്കാരടക്കം നിരവധി വിദേശികള്‍ക്ക് പുതിയ പരിഷ്‌കരണം ഏറെ ബാധിച്ചേക്കും. എങ്കിലും വിവിധ മേഖലകളില്‍ കഴിവ് തെളിച്ചവര്‍ക്ക് ഇത് സഹായകമാകുകയും ചെയ്യും. രാജ്യത്തെ തൊഴില്‍ മേഖലയിലെ 2.6 മില്യണ്‍ വിദേശ തൊഴിലാളികളും അഭ്യസ്ഥ വിദ്യരല്ലെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. നിലവില്‍ രാജ്യത്ത് 7.18 മില്യണ്‍ വിദേശ തൊഴിലാളികളാണുള്ളത്. ഇതില്‍ 3.1 വിദേശ തൊഴിലാളികള്‍ക്കും ഉന്നത പഠന സര്‍ട്ടിഫിക്കറ്റുകള്‍ പോലും ഇല്ലാത്തവരാണെന്നും വിശദീകരിക്കുന്നുണ്ട്.
അതോടൊപ്പം, വിദേശികള്‍ പൊതുവെ സുരക്ഷിത പ്രഫഷനായി കരുതുന്ന ആമില്‍ പ്രഫഷന്‍ നിര്‍ത്തലാക്കുന്നതോടൊപ്പം പുതിയ ആമില്‍ വിസ ഇഷ്യു ചെയ്യുന്നതും ഭാവിയില്‍ നിര്‍ത്തലാക്കാനും തീരുമാനമുണ്ട്. ഇതോടെ, സാധാരണ സഊദിയിലേക്ക് ഫ്രീ വിസകളില്‍ എത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്കും പുതിയ നിയമം പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. അനധികൃതമായി നില നില്‍ക്കുന്ന ഫ്രീ വിസ സംവിധാനത്തില്‍ അധിക വിസകളും ഇഷ്യു ചെയ്യുന്നത് ആമില്‍ പ്രഫഷനുകളില്‍ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."