ജപ്പാനിലെ എ ഫ് സി ചാമ്പ്യന്‍ഷിപ്പ് ലീഗ് ഫൈനല്‍ മത്സരത്തില്‍ സഊദി ടീമിന് ഊര്‍ജ്ജമേകാന്‍ ആരാധകര്‍ക്കായി കിരീടാവകാശിയുടെ വക നാല് വിമാനങ്ങള്‍
റിയാദ്: ജപ്പാനില്‍ നടക്കുന്ന എ ഫ് സി ചാംബ്യന്‍ഷിപ്പ് ലീഗ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കുന്ന സഊദി ടീമിനെ പിന്തുണക്കാന്‍ ആരാധകര്‍ക്കായി കിരീടാവകാശിയുടെ തകര്‍പ്പന്‍ ഓഫര്‍. കളിയിലെ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന സഊദി ക്ലബ്ബ് അല്‍ ഹിലാലിനെ പിന്തുണക്കാനായാണ് ആരാധകരെ അയക്കാന്‍ കിരീടാവകാശി ഉത്തരവിട്ടത്. കാളി കാണാനായി ജപ്പാനിലേക്ക് പോകുന്ന സഊദി ആരാധകര്‍ക്കായി നാല് വിമാനങ്ങളാണ് സഊദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചത്. സഊദി സ്‌പോര്‍ട്‌സ് അതോറിറ്റി ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം ആരംഭിച്ചു.
മത്സരത്തില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവരെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്ലബ് ബോഡുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി അറിയിച്ചു. ഈ മാസം 24 നാണു പ്രമുഖ സഊദി ക്‌ളബായ അല്‍ ഹിലാലും ജപ്പാന്‍ ക്‌ളബായ ഉറാവ റെഡ് ഡയമന്‍ഡ്‌സും തമ്മില്‍ ലീഗിലെ ഫൈനലിലെ രണ്ടാം പാദ മത്സരത്തില്‍ ഏറ്റ് മുട്ടുന്നത്. ഈ മാസം 9 നു നടന്ന ഫൈനല്‍ മത്സരത്തിന്റെ ഒന്നാം പാദത്തില്‍ അല്‍ ഹിലാല്‍ ഒരു ഗോളിനു വിജയിച്ചിരുന്നു. ആന്‍ഡ്രേ കറിലോ ആയിരുന്നു അല്‍ ഹിലാലിന്റെ വിജയ ഗോള്‍ നേടിയത്. 1957 ല്‍ റിയാദില്‍ അബ്ദുറഹ്മാന്‍ ബിന്‍ സഈദ് സ്ഥാപിച്ച ക്‌ളബാണു അല്‍ ഹിലാല്‍. എ എഫ് സിക്കു പുറമെ സഊദി പ്രഫഷണല്‍ ലീഗ്, കിംഗ്‌സ് കപ്പ്, സഊദി ക്രൗണ്‍ പ്രിന്‍സ് കപ്പ് എന്നിവയിലും അല്‍ ഹിലാല്‍ സ്ഥിര സാന്നിധ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."