HOME
DETAILS

ഇ- മൈഗ്രെറ്റ്  രജിസ്‌ട്രേഷൻ; അഞ്ചു മിനുട്ടിനുള്ളിൽ രജിസ്റ്റർ ചെയ്യാവുന്ന അഞ്ച് ഘട്ടങ്ങളിതാ

  
backup
November 27 2018 | 13:11 PM

456464564561312312331-2
#അബ്‌ദുസ്സലാം കൂടരഞ്ഞി 
 
റിയാദ്: പ്രവാസികൾക്കായി കേന്ദ്ര ഗവൺമെൻറ് ഏർപ്പെടുത്തിയ പുതിയ രജിസ്‌ട്രേഷൻ സംവിധാനത്തെ കുറിച്ച് വ്യാപകമായ വ്യാജ പ്രചാരണങ്ങളും പ്രചരിക്കുന്നു. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന സങ്കീര്‍ണതകളൊന്നും രജിസ്ട്രേഷന്‍ ഘട്ടത്തില്‍ നേരിടുന്നില്ല. പ്രവാസികൾക്ക് ഇത് തിരിച്ചടിയാകുമെന്നും യാത്ര തടസ്സപ്പെടുമെന്നതടക്കമുള്ള വാർത്തകളായാണ് പ്രചരിക്കുന്നത്.
 
ആധാർ നമ്പർ ആവശ്യപ്പെട്ടതിനാൽ ഇതുമായി ബന്ധപ്പെട്ടും തടസ്സങ്ങൾ ഉണ്ടാകുമെന്ന പ്രചരണവും വ്യാപകമാണ്. എന്നാൽ, വ്യാജ പ്രചാരണം നടക്കുന്ന കാര്യങ്ങളൊന്നും തന്നെ ഇതിൽ ബാധകമാകുന്നില്ലെന്നതാണ് രജിസ്റ്റർ ചെയ്‌തപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. യഥാർത്ഥ പാസ്പോര്ട്ട് ഉള്ള ഏതൊരാൾക്കും യാതൊരു തടസ്സങ്ങളും കൂടാതെ   വെറും അഞ്ചു മിനുട്ടിനുള്ളിൽ തന്നെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ കഴിയുമെന്നും വ്യക്തമായി. 
 
ഗൾഫിലിലിരുന്നും ഇത് നിഷ്‌പ്രയാസം പൂർത്തീകരിക്കാൻ കഴിയുമോ? എങ്ങനെ രജിസ്‌ട്രേഷൻ പൂർത്തീകരിക്കാം? 
 
ചുരുങ്ങിയ നാല് ഘട്ടങ്ങൾ പൂർത്തീകരിച്ചാൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കും. ഇതിനായി ഒരു ഇന്ത്യൻ നമ്പർ കൈവശം വേണമെന്നതാണ് ഏക നിർബന്ധം. അല്ലെങ്കിൽ വീടുമായി ബന്ധപ്പെട്ടു രജിസ്‌ട്രേഷൻ നടപടികൾക്കായി പാവേർഡിനായി ഇത് ഉപയോഗപ്പെടുത്തുകയും ചെയ്യാം.
 
ഘട്ടം ഒന്ന്
 
https://emigrate.gov.in/ext/preECNREmig.action എന്ന വെബ് അഡ്രസ്സിൽ കയറിയാൽ 
 
നാട്ടിലെ മൊബൈൽ നമ്പർ നൽകി രണ്ടാം കോളത്തിൽ കാണുന്ന അക്ഷരങ്ങൾ ടൈപ്പ് ചെയ്യുക. ഉടൻ തന്നെ മൊബൈലിൽ ഒരു പാസ്‌വേർഡ് ലഭ്യമാകും. ഇത് നൽകുന്നതോടെ അടുത്ത പ്രധാന പേജിലേക്ക് നിങ്ങൾ കടക്കുകയും ചുരുങ്ങിയ വിവരങ്ങൾ നൽകി പൂർത്തീകരിക്കുകയും ചെയ്യാം. 
 
ഘട്ടം രണ്ട്
 
വ്യക്തിഗത വിവരങ്ങൾ 
 
പാസ്‌പോർട്ടിലെ പേര്? ആണോ പെണ്ണോ? പാസ്പ്പോർട്ട് നമ്പർ? സംസ്ഥാനം? എന്നീ വിവരങ്ങൾ മാത്രമാണ് നിർബന്ധമായത്. ഇമെയിൽ, ആധാർ കാർഡ് നമ്പർ, ജില്ല, വിദ്യാഭ്യാസ യോഗ്യത, പ്രഫഷണൽ യോഗ്യത എന്നിവ വേണമെങ്കിൽ ചേർത്താൽ മാത്രം മതിയാകും. 
 
ഘട്ടം മൂന്ന്
 
വിസ, യാത്രാ വിവരങ്ങൾ 
 
യാത്ര ചയ്യുന്ന രാജ്യം? വിസ കാറ്റഗറി?  എന്നിവ മാത്രമാണ് നിർബന്ധം. ഇവിടെ ചെയ്യുന്ന തൊഴിൽ? റിക്രൂട്ടിങ് ഏജൻറ് പേര് എന്നിവ വേണമെങ്കിൽ മാത്രം നൽകിയാൽ മതി. 
 
ഘട്ടം മൂന്ന്
 
ഇന്ത്യയിലെ അടിയന്തിര അഡ്രസ്
 
ഈ ഘട്ടം നിർബന്ധം തന്നെയില്ല. ഇതില്ലാതേയും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കും. അത്യാഹിത ഘട്ടത്തിൽ ബന്ധപ്പെടാനുള്ളവരുടെ പേരും? ബന്ധപ്പെടാനുള്ള അഡ്രസ്? മൊബൈൽ നമ്പർ എന്നിവയാണ് ഇവിടെ ചോദിക്കുന്നത്. 
 
ഘട്ടം നാല് 
 
പോകുന്ന രാജ്യത്തെ അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടാനുള്ള വിവരങ്ങൾ 
 
ഈ ഘട്ടവും നിർബന്ധമില്ല. വേണമെങ്കിൽ വിവരങ്ങൾ നൽകി പൂർത്തിയാക്കാം. അത്യാഹിത ഘട്ടത്തിൽ ബന്ധപ്പെടാനുള്ളവരുടെ പേരും? ബന്ധപ്പെടാനുള്ള അഡ്രസ്? മൊബൈൽ നമ്പർ എന്നിവയാണ് ഇവിടെ ചോദിക്കുന്നത്. 
 
ഘട്ടം അഞ്ച്
 
കമ്പനിയുടെയോ, സ്‌പോൺസറുടെയോ ബന്ധപ്പെടാനായുള്ള വിവരങ്ങൾ 
 
കമ്പനിയുടെയോ, സ്‌പോൺസറുടെയോ  പേരു വിവരങ്ങൾ? ബന്ധപ്പെടാനുള്ള നമ്പർ? എന്നിവയാണ് നിര്ബന്ധമായത്. മുഴുവൻ അഡ്രസ്, ഇമെയിൽ എന്നിവ വേണമെങ്കിൽ മാത്രം നൽകിയാൽ മതിയാകും. 
 
തുടർന്ന് രേഖപ്പെടുത്തിയ മുഴുവൻ വിവരങ്ങളും സത്യമാണെന്നും, വിവരങ്ങൾ അസത്യമാണെങ്കിൽ എന്റെ യാത്ര എമിഗ്രെഷനിൽ വെച്ച് തടയപ്പെടുമെന്ന കാര്യം അറിയാമെന്നും, അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടാനുള്ള പേരു വിവരങ്ങൾ അടിയന്തിര സാഹചര്യത്തിൽ എനിക്ക് ഉപകാരപ്പെടുമെന്നു അറിയാമെന്നുമടക്കമുള്ള മൂന്നു കോളത്തിൽ ടിക് സെലക്റ്റ് ചെയ്‌തു സബ്‌മിറ്റ് ചെയ്യുന്നതോടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകും. ഇതോടെ ഒരു കൺഫർമേഷൻ നമ്പറോടെ നമ്മൾ പൂരിപ്പിച്ച ഫോം പിഡിഎഫ് ആയി ലഭ്യമാകുകയും മെയിൽ ഐഡി നൽകിയിട്ടുണ്ടെകിൽ അതിലും അത് ലഭ്യമാകും. 
 
പിന്നീട് ലിങ്കിൽ കടന്നു പാസ്‌പോർട്ട് നമ്പറും കോളത്തിൽ കാണുന്ന പ്രത്യേക അക്ഷരങ്ങളും നൽകുന്നതോടെ നമുക്ക് ഇതിന്റെ സ്‌റ്റാറ്റസ് പൂർണ്ണമായും അറിയാൻ സാധിക്കും. അതിനായി https://emigrate.gov.in/ext/preECStat.action എന്ന ലിങ്കിൽ പോയാൽ മതിയാകും. ഇതല്ലാതെ,  നമ്മളുമായി ബന്ധപ്പെട്ട രേഖകളൊന്നുതന്നെ അപ്‍ലോഡ് ചെയ്യേണ്ടിവരുന്നില്ല.
  
ഇതോടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. ഇതല്ലാതെ പ്രചരിക്കുന്നതുപോലെ മറ്റു പല വിവരങ്ങളോ ശമ്പളം അടക്കമുള്ള കാര്യങ്ങളോ ഇവിടെ നിര്ബന്ധമില്ല. വ്യാജ വാർത്തകളിലും കിംവദന്തികളിലും പ്രവാസികൾ വീഴാക്കാതിരിക്കാൻ സൂക്ഷിക്കുകയും ചയ്യുക.

 

 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago