HOME
DETAILS

നോട്ട് നിരോധനം കാര്‍ഷികമേഖലയെ തകര്‍ത്തുവെന്ന ആദ്യ റിപ്പോര്‍ട്ട് തിരുത്തി; ഗുണകരമായെന്നു പുതിയ റിപ്പോര്‍ട്ട്

  
backup
November 27 2018 | 13:11 PM

46546456123123123-2

#സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച നടപടി രാജ്യത്തെ കര്‍ഷകരെ ഗുരുതരമായി ബാധിച്ചെന്നുള്ള കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്, നോട്ട് നിരോധനം കര്‍ഷകര്‍ക്കു ഗുണകരമാണെന്ന വിധത്തില്‍ ബി.ജെ.പി തിരുത്തിച്ചു. പാര്‍ലമെന്ററി സമിതിക്കു കൃഷിമന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടാണ് ബി.ജെ.പി നേതാക്കളുടെ അതൃപ്തിയെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് അനുകൂലമായ വിധത്തില്‍ തിരുത്തിയത്.

ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി സമിതിയിലാണ് പുതിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. '500, 1000 രൂപയുടെ നിരോധനവും അനന്തരഫലവും' എന്ന തലക്കെട്ടോടുകൂടി മന്ത്രാലയം തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ട് മുമ്പ് അവതരിപ്പിച്ചതില്‍നിന്ന് തികച്ചും വിപരീതമാണെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട്‌ചെയ്തു.

കാര്‍ഷിക വായ്പകള്‍, ഗുണമേന്മയുള്ളതും സാക്ഷ്യപ്പെടുത്തിയതുമായ വിത്തുകളുടെ വിതരണം, പ്രധാനപ്പെട്ട ശൈത്യകാല വിളകളുടെ വിതരണം, വിളകളുടെ ഉല്‍പ്പാദനം തുടങ്ങിയവയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പ്രോത്സാഹജനകമായ വളര്‍ച്ചയാണ് നോട്ട്‌നിരോധന ശേഷം ഉണ്ടായിരിക്കുന്നതെന്നും ഇത് നോട്ട്‌നിരോധനം കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നതിനു തെളിവാണെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ട് നിരോധനം ഇന്ത്യയിലെ കാര്‍ഷികരംഗത്തെ കൂടുതല്‍ അടുക്കും ചിട്ടയും ഉള്ളതാക്കിയെന്നും ഇതു കര്‍ഷകര്‍ക്ക് വളരെ ഗുണകരമായെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നുണ്ട്.

ഇന്ത്യന്‍ സാമ്പത്തികമേഖലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ 'ഷോക്ക് ചികില്‍സ'യായ നോട്ട്‌നിരോധനം കൊണ്ട് കാര്‍ഷികവിപണിക്ക് ഉണര്‍വേകി. നോട്ട് നിരോധനത്തിന്റെ മുന്‍വര്‍ഷം (2015 16) 612 ലക്ഷം ഹെക്ടറിലായിരുന്നു കൃഷി. 2016 17ല്‍ അത് 635 ലക്ഷവും 2107 18ല്‍ അത് 628 ഉം ആയി. 2015 16ല്‍ ധാന്യഉല്‍പ്പാദനം 1264 ലക്ഷം ടണ്‍ ആയിരുന്നു. 2016 17ല്‍ അത് 1367ഉം 2017 18ല്‍ അത് 1441ഉം ടണ്‍ ആയി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. നോട്ട് നിരോധനംമൂലം കറന്‍സിലഭിക്കാതെ കര്‍ഷകരെ വലച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നതിനാല്‍ ഈ റിപ്പോര്‍ട്ട് ശരിയല്ലയെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ ആരോപണം. കൃഷിമന്ത്രാലയ സെക്രട്ടറിയുടെ അനുമതിയോടെയാണ് ആദ്യറിപ്പോര്‍ട്ട് അന്തിമമാക്കിയതെങ്കിലും, നോട്ട് നിരോധനം സംബന്ധിച്ച സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്കു വിരുദ്ധമാണ് ആദ്യറിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്നു മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് ബി.ജെ.പി നേതാക്കള്‍ ഇടപെട്ടത്.

നോട്ട് നിരോധനം മൂലമുണ്ടായ പണത്തിന്റെ ലഭ്യതക്കുറവ് കാരണം കര്‍ഷകര്‍ക്ക് വിത്തുകളും വളവും വാങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. വേനല്‍ക്കാലകാലവിളകള്‍ വില്‍ക്കുകയും ഗോതമ്പ് പോലുള്ള ശൈത്യകാലവിളകള്‍ വിതയ്ക്കുകയും ചെയ്യുന്ന നവംബര്‍ മാസത്തിലാണ് നോട്ട് നിരോധിക്കുന്നത്. 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതോടെ കര്‍ഷകരുടെ കൈവശമുണ്ടായിരുന്ന പണം ഉപയോഗശൂല്യമായി.

ഇക്കാരണത്താല്‍ ഇന്ത്യയിലെ 26 കോടിയോളം വരുന്ന കര്‍ഷകരെ തീരുമാനം തകര്‍ത്തു. ദേശീയ വിത്ത് കോര്‍പ്പറേഷന്റെ ശേഖരത്തിലുണ്ടായിരുന്ന 1.38 ലക്ഷം ക്വിന്റല്‍ ഗോതമ്പ് വിത്തുകള്‍ വില്‍ക്കാന്‍ ഇതോടെ കഴിയാതെയായി. പഴയനോട്ടുകള്‍ ഉപയോഗിച്ചും വിത്തുകള്‍ വാങ്ങാമെന്നു സര്‍ക്കാര്‍ നിയമം കൊണ്ടുവന്നെങ്കിലും സ്ഥിതിമെച്ചപ്പെട്ടില്ല. നോട്ട്‌നിരോധനം വന്‍കിട കര്‍ഷകരേയും ബാധിച്ചു.

തങ്ങളുടെ വയല്‍ശേഖരങ്ങളില്‍ ജോലിയെടുക്കുന്ന തൊളിലാളികള്‍ക്ക് വേതനം നല്‍കാന്‍ കഴിയാതെയും വിളവെടുപ്പിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ പണമില്ലാതെയും വന്നതോടെയാണ് ഇവരും പ്രതിസന്ധിയിലായതെന്നും ആദ്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പൂര്‍ണമായും വിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എം. വീരപ്പമൊയ്‌ലി അധ്യക്ഷനായ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ 31 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago