കസ്തൂരി വില്ക്കാന് ശ്രമിച്ച കേസ്: മുഖ്യപ്രതിയെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി
കാക്കനാട്: അത്യപൂര്‍വമായ കസ്തൂരിയും നരിത്തേറ്റയും (ജാക്കല്‍ ഹോണ്‍) രാജ ശംഖും(കിംങ് ഷെല്‍) വില്ക്കാന് ശ്രമിക്കുന്നതിനിടെ പിടിച്ചെടുത്ത കേസില്‍ മുഖ്യപ്രതിയെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ആലുവ സ്വദേശിയാണ് കസ്തൂരിയും നരിത്തേറ്റയും എത്തിച്ച് നല്‍കിയതെന്ന് പിടിയിലായ അങ്കമാലി പാറക്കടവ് മാണിയേലില് വീട്ടില്‍ ഗോപാലകൃഷ്ണ(55)ന് മൊഴി നല്‍കിയിട്ടുണ്ട്. വിദേശ യാത്ര നടത്തുന്ന മുഖ്യപ്രതി അങ്കമാലി സ്വദേശിയെ വില്ക്കാന് ഏല്‍പ്പിച്ചതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഇടനിലക്കാരനാണെന്ന് പൊലിസ് പറഞ്ഞു.
മുഖ്യപ്രതിയുടെ ഫോണ്‍ നമ്പര്‍ പിടിയിലായാള് നല്‍കിയെങ്കിലും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. മുഖ്യപ്രതിയുടെ പേരും വിലസാവും അറിയില്ലെന്നാണ് പിടിയിലായയാള്‍ മൊഴി നല്‍കിയത്.
25 കോടി രൂപക്ക് വില്‍ക്കാനാണ് ഏല്‍പ്പിച്ചിരുന്നതെങ്കിലും അത്രയും തുകക്ക് വില്‍ക്കാനാവില്ലെന്ന് അറയിച്ച പ്രകാരം വില 15 കോടിയാക്കി കുറക്കുകയായിരുന്നുവെന്നും ഇയാല്‍ മൊഴി നല്‍കിയിട്ടുണ്ട്.
എന്നിട്ടും വില്പന നടക്കാതെ വന്നപ്പോള്‍ സുഹൃത്ത് മുഖേന ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കുകയായിരുന്നു. പരസ്യം കണ്ട് വിളിച്ചയാളില്‍ നിന്നാണ് എസ്.പി.സി.എക്കും വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോക്കും വിവരം ചോര്‍ന്ന് കിട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."