HOME
DETAILS
MAL
ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം കുടിവെള്ള പൈപ്പുകളില്‍ ചോര്‍ച്ച
backup
July 28 2017 | 20:07 PM
മട്ടാഞ്ചേരി: കൊട്ടിയാലോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി മടങ്ങി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ കുടിവെള്ള പൈപ്പുകളില്‍ ചോര്‍ച്ച. 755 ലക്ഷം രൂപ ചിലവിട്ട് പൂര്‍ത്തികരിച്ച പശ്ചിമകൊച്ചി കുടിവെള്ള വിപുലീകരണ പദ്ധതി ജലവിഭവ മന്ത്രി മാത്യു.ടി തോമസാണ് വ്യാഴാഴ്ച വൈകീട്ട് ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് പമ്പിങ് ആരംഭിച്ചതോടെയാണ് പുതിയ റോഡ്, മോഡി ബാത്തിനു സമീപം, ചക്കരയിടുക്ക് എന്നിവിടങ്ങളില്‍ ചോര്‍ച്ച അനുഭവപ്പെട്ടത്.
പുതിയ റോഡ് കവലയില്‍ ശക്തമായ ചോര്‍ച്ചയാണ് ഉണ്ടായത്. പ്രഷര്‍ കൂടിയതാണ് ചോര്‍ച്ചക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."