സമസ്തയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹം: ഫാ. വിന്‍സന്റ് കുണ്ടുകുളം
പെരുമ്പാവൂര്‍: നാടുമുഴുവന്‍ ഫാസിസം വേരുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ഭരണകൂട പിന്തുണയോടെ അരങ്ങേറുമ്പോള്‍ ഫാസിസത്തിനെതിരേ ഇത്തരത്തിലുള്ളൊരു പരിപാടി തുറന്ന വേദിയില്‍ സംഘടിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് മാത്രമേ സാധിക്കുകയുള്ളുവെന്ന് റവ. ഫാ. ഡോ. വിന്‍സന്റ് കുണ്ടുകുളം പറഞ്ഞു.
രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ചില വസ്തുക്കളെ മതചിഹ്നങ്ങളായി ഉയര്‍ത്തികാണിച്ച് കൊണ്ടുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളാണ്.
ഇതിന്റെ പിന്നില്‍ ഒരേ മനസും ശരീരവുമായി ജീവിക്കുന്ന വ്യത്യസ്ഥ മതവിഭാഗക്കാരെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു പരിപാടിയില്‍ ഹിന്ദു എന്ന പദം ഞാന്‍ ഉപയോഗിച്ചാല്‍ ഈ നാട്ടിലെ സഹിഷ്ണുതയുള്ള നല്ലവരായ ഹൈന്ദവ വിശ്വാസികള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുണ്ടെന്നും അതുകൊണ്ട് തന്നെ ഫാസിസ്റ്റ് വല്‍ക്കരണത്തിന്റെ മുഖ്യവക്താക്കള്‍ ആര്‍.എസ്.എസ് എന്ന് പറയലാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."