ദുരന്തമുഖത്തുനിന്ന് ജീവന്‍ രക്ഷിക്കല്‍ വിലമതിക്കാനാകാത്ത പ്രവര്‍ത്തനം: മന്ത്രി
കക്കോടി: ദുരന്തമുഖത്തുനിന്ന് ഒരു ജീവനെങ്കിലും രക്ഷിച്ചെടുക്കുന്നത് വിലമതിക്കാനാകാത്ത പ്രവര്‍ത്തനമാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍.
ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി റെസ്‌ക്യു വളണ്ടിയര്‍ സ്‌കീമിന്റെ ജില്ലാതല ഉദ്ഘാടനം കക്കോടി പഞ്ചായത്ത് ഓഫിസ് പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിറ്റി റെസ്‌ക്യു വളണ്ടിയര്‍ സ്‌കീമിന്റെ പ്രവര്‍ത്തനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കണം. ഇതിനായി പദ്ധതി മാര്‍ഗരേഖയില്‍ തന്നെ സ്‌കീം ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കും.
അതുവഴി സ്‌കീമിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണം അനുവദിക്കാന്‍ സാധിക്കും. ഇതുസംബന്ധിച്ച് സര്‍ക്കാരിലേക്ക് നിര്‍ദേശം സമര്‍പ്പിക്കാന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സിന് മന്ത്രി നിര്‍ദേശം നല്‍കി. വെള്ളിമാട്കുന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സുമായി ചേര്‍ന്നാണ് കക്കോടി ഗ്രാമപഞ്ചായത്തില്‍ സ്‌കീം നടപ്പിലാക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കി വളണ്ടിയര്‍ സേന ഉണ്ടാക്കുകയാണ് സ്‌കീമിന്റെ ലക്ഷ്യം. ഇതിനായി ആറു ദിവസത്തെ പരിശീലനം നല്‍കും. ഒരു വാര്‍ഡില്‍ അഞ്ചുപേര്‍ വീതം കക്കോടി പഞ്ചായത്തിലെ 21 വാര്‍ഡുകളിലായി 105 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ച് തീയണച്ചാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ എ.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി.
കോഴിക്കോട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സ് അസി. ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബോധവല്‍ക്കരണ ക്ലാസും നടത്തി. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം താഴത്തയില്‍ ജുമൈലത്ത്, വൈസ് പ്രസിഡന്റ് ടി.ടി ഷാഹിദ, സെക്രട്ടറി ബി. ബാബുപ്രസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."