ഇന്ത്യന്‍ മാധ്യമങ്ങളെ തടഞ്ഞത് ശത്രുതാപരമായ നിലപാടോടെ
ന്യൂഡല്‍ഹി: സാര്‍ക് യോഗത്തില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പാകിസ്താന് ഏര്‍പ്പെടുത്തിയത് കടുത്ത വിലക്ക്. ശത്രുതാപരമായ നിലപാടായിരുന്നു മാധ്യമപ്രവര്‍ത്തകരോട് കാണിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത ഉച്ചകോടി ഇസ്ലാമാബാദില് നടക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള മാധ്യമങ്ങളെ യോഗവേദിയുടെ ഗേറ്റിന് പുറത്ത് പോലും നില്ക്കാന് അനുവദിച്ചിരുന്നില്ല. ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നല്‍കിയിട്ടുള്ള അനുവാദം പോലും ഇന്ത്യന്‍ മീഡിയ്ക്ക് നിഷേധിക്കുകയായിരുന്നു. ആറു മാധ്യമപ്രവര്‍ത്തകരാണ് ഉച്ചകോടി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഇസ്ലാമാബാദില് എത്തിയത്. രാജ്നാഥ് സിങ് യോഗസ്ഥലത്ത് എത്തിയതോടെ പാക് മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തിരക്കു കൂട്ടി. ഇതിനിടയിലേക്ക് ചെന്ന ഇന്ത്യന്‍ മാധ്യമങ്ങളെ പാക് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."