തോടന്നൂരില്‍ തീക്കളി തുടരുന്നു: ഇരുമ്പ് പണിശാല കത്തിച്ചു
വടകര: തോടന്നൂരില്‍ സാമൂഹിക വിരുദ്ധരുടെ അതിക്രമം തുടരുന്നു. പുലകുന്നുമ്മല്‍ ശശിയുടെ ഇരുമ്പ് പണിശാല വെള്ളിയാഴ്ച പുലര്‍ച്ചെ കത്തി നശിച്ചു. സി.പി.എം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന ഇവിടെ കഴിഞ്ഞ ദിവസം സി.പി.എം ഓഫിസായ മത്തായി ചാക്കോ സ്മാരക മന്ദിരത്തിനു തീയിട്ടിരുന്നു.
ഒരു മാസം മുന്‍പ് ഇരുപാര്‍ട്ടികളും ഏറ്റുമുട്ടിയ ഇവിടെ പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെ തീവെപ്പുണ്ടായിരുന്നു. രാത്രികാലങ്ങളില്‍ ഇതു വഴി പോകാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞദിവസം വാഹനത്തില്‍ സഞ്ചരിച്ച പൊലിസുകാരെയാണ് തടഞ്ഞുവെച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഇതു സംബന്ധിച്ച് മൂന്നു പേര്‍ക്കെതിരേ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സി.പി.എം ഓഫിസിനു സമീപത്തെ പണിശാലക്കാണ് ഇന്നു പുലര്‍ച്ചെ തീവെപ്പുണ്ടായത്. ഓല ഷെഡും അകത്തെ പണി ആയുധങ്ങള്‍ ഉള്‍പെടെയുള്ള സാമഗ്രികളും പൂര്‍ണമായും കത്തിനശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."