വി ഫാം പ്രവര്‍ത്തകര്‍ വായ്മൂടിക്കെട്ടി ധര്‍ണ നടത്തി
പേരാമ്പ്ര: കര്‍ഷകരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരെ സംരംക്ഷിക്കാന്‍ യൂനിയനുകള്‍ രംഗത്തു വരുമ്പോള്‍ കര്‍ഷകരെ രക്ഷിക്കാന്‍ ആരുണ്ട് എന്ന ചോദ്യമുയര്‍ത്തി വി ഫാം കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ വായ്മൂടിക്കെട്ടി ധര്‍ണ നടത്തി. വ്യാഴാഴ്ച ചെമ്പനോട വില്ലേജ് ഓഫിസിന് മുന്നില്‍ ഉപവാസം നടത്തിയ ശേഷമാണ് ഇന്നലെ കലക്ടറേറ്റില്‍ സമരത്തിനെത്തിയത്. ചെമ്പനോട വില്ലേജ് ഓഫിസില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തിന് ഉത്തരവാദികളായ റവന്യൂ ഉദ്യോഗസ്ഥരെ സംരംക്ഷിക്കാനും വെള്ളപൂശാനും ചില ഉദ്യോഗസ്ഥ സംഘടനകള്‍ സമരവുമായി രംഗത്തിറങ്ങിയതിലുള്ള പ്രതിഷേധവും ധര്‍ണയില്‍ വിഷയമായി.
ചെയര്‍മാന്‍ ജോയി കണ്ണംചിറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിനീത് പരുത്തിപ്പാറ അധ്യക്ഷനായി. ഫാര്‍മേഴ്‌സ് റിലീഫ് ഫോറം സംസ്ഥാന സെക്രട്ടറി മാര്‍ട്ടിന്‍ തോമസ്, ബെന്നി വെളിയത്ത്, സെബാസ്റ്റ്യന്‍ മണലോടി, ബിജു കോക്കാട്, രാജന്‍ വര്‍ക്കി, തോമസ് വെളിയത്ത്, ടോം അലക്‌സ് ഒഴുകയില്‍, ജോണ്‍ വേമ്പുവിള, മാത്യു തേരകം, ജീജോ വട്ടോത്ത്, അബ്രാഹം മണലൊടി, ഡെന്നി പെരുവേലി, കുര്യന്‍ കുറുമുട്ടം, ബോബന്‍ വെട്ടിക്കല്‍, ബൈജു പാട്ടശേരി പ്രസംഗിച്ചു.
റവന്യൂ, കൃഷി, വനം ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്കെതിരേ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും വി ഫാം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."