തുര്‍ക്കിയില്‍ വന്‍ ജനാധിപത്യ റാലി; അണിനിരന്നത് 10 ലക്ഷം പേര്‍
ഇസ്്താംബൂള്‍: തുര്‍ക്കിയില്‍ നടന്ന കൂറ്റന്‍ ജനാധിപത്യറാലിയില്‍ ഭരണ, പ്രതിപക്ഷം ഒന്നിച്ചു. സൈനിക അട്ടിമറി പരാജയപ്പെടുത്തിയതിനുശേഷം ജനാധിപത്യ അനുകൂല മുദ്രാവാക്യങ്ങളുമായാണ് റാലി നടന്നത്. റാലിയില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പ്രധാനമന്ത്രി യില്‍ദ്രിം ബിനാലെ, രണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
ഇസ്താംബൂളിലെ യെന്‍കികാപി ചത്വരത്തിലാണ് റാലി നടന്നത്. 10 ദശലത്തിലേറെ പേര്‍ റാലിയില്‍ പങ്കെടുത്തു. ഇന്നലെ വൈകിട്ടാണ് റാലി നടന്നത്. ജനാധിപത്യത്തിനും വീരമൃത്യു വരിച്ചവര്‍ക്കും വേണ്ടിയുള്ള റാലിയാണെന്നാണ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ അഖണ്ഡതയാണ് റാലിയില്‍ ദൃശ്യമായതെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാഷ്ട്രീയപാര്‍ട്ടികളുടെ ബാനറുകള്‍ക്ക് പകരം ദേശീയ പതാകയാണ് എല്ലാവരും ഏന്തിയത്. ഒരേയൊരു രാജ്യം, ഒരൊറ്റഹൃദയം എന്ന മുദ്രാവാക്യമാണ് മുഴങ്ങിയത്. റാലിയില്‍ 10 ലക്ഷം പേര്‍ പങ്കെടുത്തതായി തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അനാദൊലു റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മറ്റു നഗരങ്ങളിലും സമാന രീതിയില്‍ റാലികള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."