HOME
DETAILS
MAL
ആരാധനാലയങ്ങളുടെ ഭൂമി തിരിച്ചുപിടിക്കും: മന്ത്രി
backup
November 14 2019 | 18:11 PM
തിരുവനന്തപുരം: ആരാധനാലയങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി കണ്ടെത്തി താലൂക്ക് സര്‍വെയര്‍ മുഖാന്തിരം അളന്നു തിരിച്ച് കേരള ഭൂസംരക്ഷണ നിയമപ്രകാരം സര്‍ക്കാരിലേക്ക് വീണ്ടെടുക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് നിയമസഭില്‍ അറിയിച്ചു.
ഏതാനും ഭൂമി കണ്ടെത്തിയിട്ടുണ്ട്.
വര്‍ഷങ്ങളായി സ്ഥാപനങ്ങള്‍ കൈവശംവച്ച ഭൂമി വ്യവസ്ഥകള്‍ക്ക് വിധേയമായി ഓരോ സ്ഥാപനത്തിന്റെയും പ്രവര്‍ത്തനത്തിന് ഏറ്റവും അത്യാവശ്യമായ ഭൂമി പാട്ടത്തിനോ അല്ലെങ്കില്‍ അതിന്റെ കമ്പോള വില ഈടാക്കിയോ പതിച്ചുനല്‍കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."