മിന്നല്‍ ഏല്‍ക്കാനുള്ള കാരണങ്ങള്‍: ശാസ്ത്രീയ പഠനം നടത്തുമെന്ന് മന്ത്രി
തിരുവനന്തപുരം: മിന്നല്‍ ഏല്‍ക്കാനുള്ള കാരണങ്ങള്‍ സംബന്ധിച്ച് ശാസ്ത്രീയ പഠനവും പരിശോധനയും നടത്തുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ല.
2013 മുതല്‍ 2019 വരെ ഇടിമിന്നലേറ്റ് മരണമടഞ്ഞവരുടെ നിരക്ക് കുറയുകയാണ്. 2013ന് മുമ്പ് വര്‍ഷത്തില്‍ 35 പേരാണ് ഇത്തരത്തില്‍ മരിച്ചതെങ്കില്‍ 2013 മുതല്‍ 19വരെയുള്ള കാലയളവില്‍ മരിച്ചവരുടെ എണ്ണം 89 ആയി.
ഒരാള്‍പോലും ഇടിമിന്നലേറ്റ് മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്ന തരത്തിലേക്ക് ശാസ്ത്രീയ പരിശോധന നടത്തും. കെട്ടിടങ്ങള്‍ക്ക് മിന്നല്‍ രക്ഷാചാലകം നിര്‍ബന്ധമാക്കുന്ന കാര്യവും വീടുകള്‍ക്ക് മുകളില്‍ ലോഹതകിടുകള്‍ വിരിക്കുന്ന കാര്യവും പരിഗണിക്കും.
കെട്ടിടങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ നിശ്ചയിക്കുന്നതിന് പ്രത്യേക നിയമനിര്‍മാണവും ആവശ്യമാണ്. ഇക്കാര്യങ്ങളും പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."