സ്ഥാനക്കയറ്റത്തിന് പൊലിസുകാര്‍ക്കും സര്‍ക്കാര്‍ സര്‍വിസ് ചട്ടം ബാധകം
തിരുവനന്തപുരം: സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള സര്‍വിസ് കാര്യങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ അതേ സര്‍വിസ് റൂള്‍ പൊലിസിനും ബാധകമാക്കിയുള്ള നിയമ ഭേദഗതി നിയമസഭ പാസാക്കി. 2019ലെ കേരള പൊലിസ് ഭേദഗതി ബില്ലാണ് പാസാക്കിയത്.
ഗുരതരമായ നടപടിക്ക് വിധേയമാകുന്ന പൊലിസ് ഉദ്യോഗസ്ഥരെ ഇനി സ്ഥാനക്കയറ്റ പട്ടികയില്‍ ഉള്‍പ്പെടുത്താനാകില്ല.
മുഖ്യമന്ത്രി പിണറായി വിജയനാണ് ബില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന്റെ അതേ വ്യവസ്ഥ തന്നെയാണ് സ്ഥാനക്കയറ്റത്തിന് ഇനി പൊലിസിനും ബാധകമാകുക.
നിലവിലെ നിയമ പ്രകാരം പിഴ, ഡ്രില്ലും കായിക പരിശീലനവും ഉള്‍പ്പെടെയുള്ള അധിക ജോലി, സര്‍ക്കാരിനുള്ള സാമ്പത്തിക നഷ്ടം ശമ്പളത്തില്‍നിന്ന് തിരിച്ച് പിടിക്കല്‍, താക്കീത്, ശാസന, ഇന്‍ക്രിമെന്റ് തടയല്‍ തുടങ്ങി പത്തു ശിക്ഷകള്‍ പൊലിസ് ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റത്തിന് ബാധകമല്ല.
ഇതിനാല്‍ ഗുരുത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന ഉദ്യോഗസ്ഥനും സ്ഥാനക്കയറ്റം ലഭിക്കുന്നു.
ഇതിനാലാണ് ഈ വകുപ്പ് ഭേദഗതി ചെയ്തത്. കുറ്റപത്രം നല്‍കിയതോ ഗുരുതര കുറ്റം ചെയ്തതതോ ആയ വ്യക്തിയെ പുതിയ നിയമ പ്രകാരം സ്ഥാനക്കയറ്റ പട്ടികയില്‍ ഉള്‍പ്പെടുത്താനാകില്ല. ഈ നിയമ ഭേദഗതികൊണ്ട് പൊലിസുകാര്‍ക്ക് ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."