HOME
DETAILS
MAL
പഴകിയ ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ചു
backup
July 28 2017 | 20:07 PM
ബാലുശ്ശേരി: വയലട പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ തലയാട്, കുറുമ്പൊയില്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി, കാറ്ററിങ് യൂനിറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസന്‍സ് ഇല്ലാതെയും വൃത്തിഹീനമായ ചുറ്റുപാടുകളില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി.
ഇവയ്ക്ക് നോട്ടീസ് നല്‍കിയതായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി.ജി സജില്‍കുമാര്‍, എന്‍. അനില്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."