പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍
: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സിലെ പ്രതിയെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലിസ് പിടികൂടി.
പൂജപ്പുര ജഗതിയില്‍ മൈത്രി നഗറില്‍, റ്റി.സി 16965, മണല്‍പ്പുറം പുത്തന്‍ വീട്ടില്‍ മനോജിനെ (33) യാണ് പൂജപ്പുര പൊലിസ് പിടികൂടിയത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെയാണ് മനോജ് പീഡനങ്ങള്‍ക്ക് ഇരയാക്കിയത്. കല്യാണം കഴിഞ്ഞ് കുട്ടികളുമായി താമസിക്കുന്ന പ്രതി പെണ്‍കുട്ടിയെ അയാളുടെ കാറില്‍ കയറ്റി രാജീവ് ഗാന്ധി ബയോടെക് നോളജി സ്ഥാപനത്തിന് സമീപം കാറിനുള്ളില്‍ വച്ചും ആ ഭാഗത്തുള്ളവര്‍ക്ക് ഷോപ്പി നോട് ചേര്‍ന്നുള്ള റൂമില്‍ വച്ചും പീഡിപ്പിക്കുകയായിരുന്നു.
പീഡനവിവരം പുറത്തറിയിക്കാതിരിക്കാന്‍ പെണ്‍കുട്ടിയെ നിരന്തരം ഭിഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി സഹിക്കവയ്യാതെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ ആയി എങ്കിലും ഭീഷണിയെ തുടര്‍ന്ന് പീഡനവിവരം മറച്ചുവയ്ക്കുകയായിരുന്നു.
എന്നാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് സംശയം ഉണ്ടായതിനെ തുടര്‍ന്ന് ഷാഡോ പൊലിസിന്റെ സഹായം തേടുകയും വനിതാ ഷാഡോ പൊലിസും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി പീഡന വിവരങ്ങള്‍ അറിയുകയായിരുന്നു.
ഈ സമയം പ്രതി നിരന്തരം ഉള്ള ഭീഷണിയില്‍ ഭയന്ന പെണ്‍കുട്ടി വിവരങ്ങള്‍ പുറത്ത് പറയില്ല എന്ന് വിചാരിച്ച് കഴിയുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് വരെ പ്രതിയെ ക്ലോസ് വാച്ച് ചെയ്തിരുന്ന ഷാഡോപൊലിസ് തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും പീഡനം നടന്ന സ്ഥലങ്ങള്‍ പൊലിസിന് കാട്ടി കൊടുക്കുകയും ചെയ്തു.ഇയാള്‍ക്ക് ഭാര്യയും ഒരു കുട്ടിയും ഉണ്ട്.
തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂം അസി.കമ്മിഷണര്‍ സുരേഷ് കുമാര്‍, പൂജപ്പുര എസ്.ഐ. രാകേഷ്്, ക്രൈം എസ്.ഐ മാരായ ചന്ദ്രബാബു, മോഹനന്‍, ഷാഡോ എസ്.ഐ സുനില്‍ ലാല്‍, സിറ്റി ഷാഡോ പൊലിസ് ടീം അഗങ്ങള്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."