മത്സ്യക്കച്ചവടക്കാര്‍ കിഴക്കേ നാലുമുക്കിലെ സ്വകാര്യചന്ത ഉപരോധിച്ചു
ആറ്റിങ്ങല്‍: ജീവനോപാധിയായ മത്സ്യക്കച്ചവടം തടഞ്ഞ പൊലിസ് നടപടി കച്ചവടക്കാരികളായ സ്ത്രീകളെ ആകെ തളര്‍ത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം .
ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ്റ്റാന്റിനു സമീപമുള്ള പാലസ് റോഡിലെ മത്സ്യക്കച്ചവടക്കാരെ റോഡിലിരുന്ന് കച്ചവടം നടത്തുന്നതില്‍ നിന്നും പൊലിസ് വിലക്കിയത് .ഇതോടനുബന്ധിച്ച് നേരീയ തോതില്‍ സംഘര്‍ഷവും അവിടെയുണ്ടായി.
റോഡരികിലെ മത്സ്യക്കച്ചവടം നിരവധി അപകടങ്ങള്‍ക്കും, ഒട്ടേറെ ട്രാഫിക്കുരുക്കുകള്‍ക്കും ഈ ഭാഗത്ത് ദിവസവും ഉണ്ടാകാറുണ്ടായിരുന്നു.ഇതേക്കുറിച്ച് നഗരസഭയ്ക്ക് നിരന്തരം ലഭിച്ചു കൊണ്ടിരുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭാധികൃതര്‍ പൊലിസ് നടപടി ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ പൊലിസിന്റേയും നഗരസഭയുടേയും ഈ നടപടി ജനങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിട്ടു ള്ളത്.നഗരത്തില്‍ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കുകള്‍ക്ക് പ്രധാന കാരണങ്ങളിലൊന്ന് റോഡുവക്കിലെ മത്സ്യക്കച്ച വടമാണെന്നും തൊട്ടടുത്ത് 150 മീറ്റര്‍ പോലും അകലെയല്ലാതെ ഒരു സ്വകാര്യ ചന്തയുള്ളപ്പോള്‍ അവിടെ കച്ചവടം നടത്തിയാല്‍ പോരെ എന്ന് ഒരു കൂട്ടര്‍ ചോദിക്കുന്നു.
ഇതിനെ മത്സ്യക്കച്ചവടക്കാരികള്‍ എതിര്‍ക്കുകയായിരുന്നു.
സ്വകാര്യ ചന്തയില്‍ രാത്രിയായാല്‍ മത്സ്യം വാങ്ങാന്‍ ആളെക്കിട്ടില്ലായെന്നാണവരുടെ പരാതി. മറ്റൊരു കൂട്ടര്‍ കച്ചവടം തടഞ്ഞത് കഷ്ടമായിപ്പോയെന്നും വര്‍ഷങ്ങളായി ഇവിടെ കച്ചവടം നടത്തുന്ന അന്‍പതോളം വരുന്ന ഇവര്‍ക്ക് മറ്റൊരു ജീവിത മാര്‍ഗവും വശമില്ലായെന്നും വാദിക്കുന്നു.
വെള്ളിയാഴ്ച രാത്രി മുതല്‍ കച്ചവടം നടത്താന്‍ കഴിയാതിരുന്ന അവര്‍ ശനിയാഴ്ച രാവിലെ മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിനു സമീപമുള്ള സ്വകാര്യ ചന്ത ഉപരോധിച്ചു.
ഇതേത്തുടര്‍ന്ന് മത്സ്യക്കച്ചവടക്കാരുടെ നേതാക്കള്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഓഗസ്റ്റ് രണ്ടാം തീയതി മുതല്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ചന്ത വൈദ്യുത വിളക്കുകളും മറ്റും സജ്ജീകരിച്ച് രാത്രി കച്ചവടം നടത്തുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും അതുവരെ നഗരസഭയുടെ കീഴിലുള്ള ആറ്റിങ്ങല്‍ മാര്‍ക്കറ്റില്‍ കച്ചവടം നടത്താനും ഇനി മുതല്‍ റോഡുവക്കില്‍ കച്ചവടം നടത്തില്ലായെന്നും ധാരണയായി.ഇതോടെ കച്ചവടക്കാര്‍ സ്വകാര്യചന്ത ഉപരോധം പിന്‍വലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."