HOME
DETAILS

സി.എം അബ്ദുല്ല മൗലവി വധം: സത്യം എന്നായാലും പുറത്തുവരും- ബഹാഉദ്ദീന്‍ നദ്‌വി

  
backup
November 27 2018 | 20:11 PM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b5%97%e0%b4%b2%e0%b4%b5%e0%b4%bf-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b8-5

 

കാസര്‍കോട്: സമസ്ത സീനിയര്‍ ഉപാധ്യക്ഷനും ഒട്ടനവധി മഹല്ലുകളുടെ ഖാസിയും ഗോളശാസ്ത്ര വിദഗ്ധനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സത്യം എന്നായാലും പുറത്തുവരുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി.
അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി കാസര്‍കോട്ട് നടത്തുന്ന അനിശ്ചിതകാല സമരത്തില്‍ ഇന്നലെ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യാവസ്ഥ കാലങ്ങളോളം മൂടിവയ്ക്കപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പകല്‍ വെളിച്ചം പോലെ സത്യം പുറത്തുവരുകയും ചെയ്തിട്ടുണ്ട്. സി.എം അബ്ദുല്ല മൗലവിയുടെ കാര്യത്തിലും ഇതു തന്നെ സംഭവിക്കുമെന്നും ജനകീയ പോരാട്ടങ്ങള്‍ക്ക് ശക്തി പകരാന്‍ എല്ലാ വിഭാഗം ആളുകളും സമരത്തില്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അബ്ദുല്ല മൗലവി ജാതിമത ഭേദമന്യേ ജനങ്ങളുടെ ആദരവ് നേടിയ വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹത്തിന്റെ കൊലപാതകികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമാക്കണമെന്നും ബഹാഉദ്ദീന്‍ നദ്‌വി കൂട്ടിച്ചേര്‍ത്തു.
അബൂബക്കര്‍ ഉദുമ അധ്യക്ഷനായി. സയ്യിദ് ഹുസൈന്‍ തങ്ങള്‍, സിദ്ദീഖ് നദ്‌വി ചേറൂര്‍, ലുഖ്മാന്‍ തളങ്കര, റഊഫ് യമാനി ലക്ഷദ്വീപ്, സി.എ ശാഫി ചെമ്പരിക്ക, ഉനൈസ് ഹുദവി, ഹാരിസ്, മുനീര്‍ കുന്ദാപുര സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാര്‍ കേസ് അട്ടിമറിച്ച പണം കൊണ്ട് അജിത് കുമാര്‍ ഫ്‌ലാറ്റ് വാങ്ങി മറിച്ചുവിറ്റു; 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് മറിച്ചുവിറ്റത് 65 ലക്ഷം രൂപയ്ക്ക്: വീണ്ടും ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

സ്വർണവില സർവകാല റെക്കോർഡിൽ; പൊന്ന് തൊട്ടാൽ പൊള്ളും

Economy
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago
No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago