ജി.എസ്.ടി: റെയില്‍വേ കരാറുകാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: ജി.എസ്.ടി നിലവില്‍ വരുന്നതിനു മുന്‍പ് ടെന്‍ഡര്‍ ചെയ്ത മുഴുവന്‍ ജോലികള്‍ക്കും ബാധമാകുന്ന അധിക നികുതി റെയില്‍വെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കരാറുകാര്‍ അനിശ്ചിതകാല സമരത്തിലേക്ക്.
സതേണ്‍ റെയില്‍വെ കോണ്‍ട്രാക്ടേഴ്സ് ഓര്ഗനൈസേഷന്, റെയില്‍വെ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്സ് അസോസിയേഷന് എന്നീ സംഘടനകള്‍ സംയുക്തമായിട്ടാണ് സമരത്തിനൊരുങ്ങുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അനിശ്ചിതകാല സമരത്തിന് മുന്നോടിയായി കരാറുകാര്‍ ഇന്നലെ സൂചനാ പണിമുടക്ക് നടത്തി. റെയില്‍വെയുമായി ബന്ധപ്പെട്ട കരാര്ജോലികളെല്ലാം നിര്‍ത്തിവെച്ചായിരുന്നു പ്രതിഷേധം.
റെയില്‍വെ അധികൃതര്‍ പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ലെങ്കില്‍ ആഗസ്ത് 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുവാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.
എന്നാല്‍ നിലവില്‍ എല്ലാ ജോലികള്‍ക്കും ജി.എസ്.ടി ബാധകമാണ്. അതിനാല്‍ 30.06.17ന് മുമ്പ് ടെന്‍ഡര്‍ ചെയ്തിട്ടുള്ളതും റെയില്‍വെ അംഗീകരിച്ചതുമായ ജോലികള്‍ക്ക് ജി.എസ്.ടി തത്വപ്രകാരം സര്വളസ് ഗുണഭോക്താവായ റെയില്‍വെയാണ് ജി.എസ്.ടി നല്‍കേണ്ടത്. തൊഴിലാളികള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ട്രാക്ക് വര്‍ക്കുകള്‍ക്ക് ഇന്പുട്ട്് ടാക്സും ലഭിക്കുന്നില്ല.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റെയില്‍വെ മന്ത്രാലയത്തിനും ധനകാര്യ മന്ത്രിക്കും മുന്‍കൂട്ടി നിവേദനം നല്‍കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരരംഗത്തിറങ്ങുന്നതെന്ന് അസോസിയേഷന് പ്രതിനിധികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."