HOME
DETAILS
MAL
റാന്‍ബാക്സി പ്രമോട്ടര്‍ അറസ്റ്റില്‍
backup
November 14 2019 | 18:11 PM
മുംബൈ: പ്രമുഖ ഔഷധ നിര്‍മാണ കമ്പനിയായ റാന്‍ബാക്സി ലബോറട്ടറീസ് മുന്‍ ഉടമ ശിവിന്ദര്‍ സിങ്ങിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. 740 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍, നേരത്തെ ഡല്‍ഹി പൊലിസിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇദ്ദേഹത്തെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. പൊലിസ് കസ്റ്റഡിയില്‍ കഴിയവെയാണ് ഇതേ കേസില്‍ ഇ.ഡി ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവിന്ദര്‍ സിങ്ങിന് പുറമെ കേസില്‍ ഇദ്ദേഹത്തിന്റെ സഹോദരന് മല്‍വീന്ദര്‍ സിങ്ങിനെയും ഇ.ഡി പ്രതിചേര്‍ത്തിരുന്നു. നിലവില്‍ രാജ്യത്തിനു പുറത്തുള്ള മല്വീന്ദറിനെതിരെ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. സാമ്പത്തിക തിരിമറി, ചതി, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."