ഏറ്റവും വലിയ നിക്ഷേപക സൗഹൃദ രാജ്യം ഇന്ത്യയെന്ന് മോദി
ബ്രസീലിയ: ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപക സൗഹൃദ രാജ്യം ഇന്ത്യയാണെന്ന് ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സിന്റെ ബിസിനസ് ഫോറം സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ബ്രിക്സ് രാജ്യങ്ങളെ ഇത് ബാധിച്ചില്ല. അനവധി അവസരങ്ങളാണ് ഇന്ത്യയിലുള്ളത്. ലോകത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ പങ്കിന്റെ പകുതിയും ബ്രിക്സ് രാജ്യങ്ങളുടെ സംഭാവനകളാണ്. സാമ്പത്തിക പുരോഗതിയില്‍ ഈ രാജ്യങ്ങള്‍ മുന്‍പന്തിയിലാണ്. നിരവധി പേരെ ദാരിദ്രത്തില്‍ മോചിപ്പിച്ചു. സാങ്കേതിക പുരോഗതിയില്‍ നിര്‍ണായക മുന്നേറ്റമാണ് ഈ രാജ്യങ്ങള്‍ നടത്തുന്നതെന്നും മോദി പറഞ്ഞു.
ബ്രിക്സ് രാജ്യങ്ങളെ ഇന്ത്യയിലേക്ക് നിക്ഷേപത്തിനായി ക്ഷണിച്ച അദ്ദേഹം ഇന്ത്യക്കാര്‍ക്ക് ബ്രസീലിലേക്ക് ഫ്രീ വിസ അനുവദിച്ചതില്‍ പ്രസിഡന്റ് ജെയര്‍ ബെല്സനോരയോട് നന്ദി പറഞ്ഞു. ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ബ്രിക്സ് ഉച്ചകോടി കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."