HOME
DETAILS
MAL
റിപ്പബ്ലിക്ക് ദിന അതിഥിയായി ബ്രസീല്‍ പ്രസിഡന്റ്
backup
November 14 2019 | 18:11 PM
ബ്രസീലിയ: അടുത്ത വര്‍ഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന അതിഥിയായി ബ്രസീല്‍ പ്രസിഡന്റ് ജെയ്ര് ബെല്സനോര. ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ബെല്സനോര സ്വീകരിക്കുകയായിരുന്നു. ഉച്ചകോടിക്കിടെ ഇരുവരും കൂടിക്കാഴ്ച നടത്തി.
വ്യാപാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം ശക്തപ്പെടുത്തുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടത്തണമെന്ന് പറഞ്ഞ മോദി കൃഷി, ജൈവ ഇന്ധനം തുടങ്ങിയ മേഖലകളില്‍ ബ്രസീലില്‍ നിന്ന് ഇന്ത്യയിലേക്ക് നിക്ഷേപം നടത്താന്‍ ബെല്സനോരയെ ക്ഷണിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം ബ്രസീലിലെ വ്യവസായികള്‍ ഇന്ത്യയിലേക്ക് തിരിക്കുമെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ബഹിരാകാശം, പ്രതിരോധ മേഖലകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ചര്‍ച്ച നടത്തിയെന്ന് ബെല്‍സനാരോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."