തീക്കുനി റൂട്ടിലെ അനിശ്ചിതകാല ബസ് സമരം; വലഞ്ഞ് യാത്രക്കാര്‍
വടകര: സ്വകാര്യ ബസ് തകര്‍ത്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് തീക്കുനി-കോട്ടപ്പള്ളി-വടകര റൂട്ടില്‍ അനിശ്ചിതകാല ബസ് സമരം തുടങ്ങി.
തീക്കുനിയില്‍ നിന്ന് കുറ്റ്യാടി, ഗുളികപുഴ, കക്കട്ട് ഭാഗങ്ങളിലേക്കുള്ള ബസ് സര്‍വിസാണ് നിര്‍ത്തിവച്ചത്. വടകര-തീക്കുനി റൂട്ടില്‍ സര്‍വിസ് നടത്തുന്ന പ്രകാശ് ബസിന്റെ ഇരു ഭാഗത്തേയും ഗ്ലാസുകള്‍ തകര്‍ക്കുകയും ഡീസല്‍ ടാങ്കില്‍ പൂഴി നിറക്കുകയും ചെയ്തിരുന്നു.
അക്രമികളെ കണ്ടെത്താന്‍ പൊലിസിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് പരാതി. ബസ് സമരം ഗ്രാമീണ ജനതയെ ഏറെ വലച്ചു. ചേരാപുരം, പൂളക്കൂല്‍, പൂമുഖം, വടയം, അരൂര്‍, തീക്കുനി, പള്ളിയത്ത്, കാക്കുനി, പ്രദേശത്തുകാര്‍ ടൗണുകളുമായി ബന്ധപ്പെടാന്‍ ഏറെ പ്രയാസപ്പെട്ടു. പാരലല്‍ സര്‍വിസ് ഇല്ലാത്ത അരൂര്‍ മേഖലയില്‍ യാത്രാക്ലേശം രൂക്ഷമായിരുന്നു. കോട്ടപ്പള്ളി, മേമുണ്ട ഉള്‍പ്പെടെയുള്ള മേഖലയില്‍ പാരലല്‍ ടാക്‌സി സര്‍വിസ് യാത്രക്കാര്‍ക്ക് ഒരു പരിധിവരെ തുണയായി.ബസ് വ്യവസായം സംരക്ഷിക്കേണ്ടതിനുപകരം കുത്തുപാളയെടുപ്പിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് ഉടമകള്‍ പറയുന്നു.
പ്രതികളെ പിടികൂടാന്‍ കാലതാമസമുണ്ടായാല്‍ താലൂക്കില്‍ പൂര്‍ണമായും സര്‍വിസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."