കാട്ടാക്കടയില്‍ ബി.ജെ.പി പഞ്ചായത്ത് അംഗത്തിന്റെ വീടിനു നേരെ കല്ലേറ്
കാട്ടാക്കട : സി.പി.എം - ബി.ജെ.പി സംഘട്ടനം നടന്ന കാട്ടാക്കട വീരണകാവ്, പട്ടകുളം പ്രദേശങ്ങളില്‍ ഇന്നലെ സ്ഥിതി ശാന്തമായിരുന്നുവെങ്കിലും ബി.ജെ.പിയുടെ പൂവച്ചല്‍ പഞ്ചായത്ത് അംഗം ബിന്ദു രാജേന്ദ്രന്റെ വീടിനു കല്ലേറു നടന്നു.
ഇന്നലെ പുലര്‍ച്ചെയാണ് വീടിനു നേരെ കല്ലേറ് നടന്നത്. ആര്‍ക്കും പരിക്കില്ല. പൊലിസിന്റെ നിരോധനാജ്ഞ നിലവില്‍ ഉള്ളതിനാല്‍ കലുഷിതമായ അന്തരീക്ഷം ഇവിടില്ല. എന്നാല്‍ ഇവിടെ സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നതായും അത് ചിലപ്പോള്‍ ഒരു പൊട്ടിത്തറിയിലേക്ക് നീങ്ങുമെന്നും പൊലിസിന്റെ രഹസ്യാനേഷണ വിഭാഗം ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
സി.പി.എമ്മും ബി.ജെ.പിയും കണക്കു തീര്‍ക്കലിന്റെ വക്കിലാണെന്നും വിലയിരുത്തുന്നു. ഇന്നലെ തലസ്ഥാനത്തു നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പൊലിസ് കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശവും വന്നു കഴിഞ്ഞു.
വ്യക്തി വൈരാഗ്യങ്ങള്‍ തീര്‍ക്കുന്നതിനായി ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന ആശങ്കയും പൊലിസിനുണ്ട്. അതിനാല്‍ തന്നെ കാട്ടാക്കട, നെയ്യാര്‍ഡാം , ആര്യനാട് മാറനല്ലൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പൊലിസ് നിരന്തര പട്രോളിങ് ഉള്‍പ്പടെ നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."