കുല്ഭൂഷന് ജാദവ്: ഇന്ത്യയുമായുള്ള ധാരണാ സാധ്യത തള്ളി പാകിസ്താന്
ഇസ്ലാമാബാദ്: കുല്ഭൂഷന് ജാദവിന്റെ കേസില്‍ ഇന്ത്യയുമായുള്ള ഏതെങ്കിലും തരത്തിലുള്ള ധാരണാ സാധ്യതകള്‍ തള്ളി പാകിസ്താന്. ഭരണഘടന അനുസരിച്ച് അന്താരാഷ്ട്ര കോടതി വിധി നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പാകിസ്താന് വിദേശ കാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ജാദവിന്റെ കേസിലെ നിയമ സാധ്യതകള്‍ പുനപ്പരിശോധിക്കുകയാണെന്ന് പാക് സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് വിദേശകാര്യ വക്താവിന്റെ പ്രസ്താവന.
രാജ്യത്തിന്റെ നിയമമനുസരിച്ചായിരിക്കും തീരുമാനങ്ങളെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
ചാരപ്രവര്ത്തിയാരോപിച്ച് മുന്‍ നാവിക ഓഫിസറായ കുല്ഭൂഷന് ജാദിവിനെ പാകിസ്താന് സൈനിക കോടതി 2017 ഏപ്രിലില്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. അന്താരാഷ്ട്ര കോടതിയെ സമീപിച്ച ഇന്ത്യക്ക് കേസില്‍ നിര്‍ണായക വിധി സമ്പാദിക്കാന്‍ സാധിച്ചിരുന്നു. വധശിക്ഷ പുനപ്പരിശോധിക്കണമെന്നാണ് കോടതി കഴിഞ്ഞ ജൂലൈ 17ന് വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."