HOME
DETAILS
MAL
വായനാശീലം വളര്‍ത്താന്‍ പദ്ധതികളുമായി ബാലുശ്ശേരി ജി.എല്‍.പി സ്‌കൂള്‍
backup
November 28 2018 | 02:11 AM
ബാലുശ്ശേരി: വിദ്യാര്‍ഥികളില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന വായനാശീലം വളര്‍ത്തിയെടുക്കുന്നതിന് വഴികളൊരുക്കുകയാണ് നവതി പിന്നിട്ട ബാലുശ്ശേരി ജി.എല്‍.പി.സ്‌കൂള്‍.
വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എയും നാട്ടുകാരും ഒത്തൊരുമിച്ച് നടത്തിയ വിദ്യാലയ നവീകരണത്തിന്റെ ഭാഗമായാണ് 'പുസ്തകവീട ് 'എന്ന പദ്ധതി ആരംഭിച്ചത്. ഗൃഹാങ്കണ സദസുകളൊരുക്കി പൂര്‍വവിദ്യാര്‍ഥികളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കുന്ന പദ്ധതിയിലൂടെ നിരവധി പുസ്തകങ്ങള്‍ ലഭിച്ചതായി പ്രധാനാധ്യാപിക ബേബി ഷീല പറഞ്ഞു. ഗൃഹാങ്കണ സദസ് പൃഥ്വീരാജ് മൊടക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."