റേഷന്‍കട അടച്ചുപൂട്ടി സീല്‍ ചെയ്തു
കട്ടാങ്ങല്‍: എന്‍ഐടിക്ക് സമീപം പന്ത്രണ്ടാം മൈലില്‍ എ.ആര്.ഡി 139ാം നമ്പര്‍ റേഷന്‍കട വ്യാഴാഴ്ച താലൂക്ക് സപ്ലൈ ഓഫിസറുടെയും, മാവൂര്‍ ആര്.ഐയുടെയും പരിശോധനയില്‍ കുറവ് കണ്ടതിനാല്‍ റേഷന്‍ഷാപ്പ് സസ്പെന്റ് ചെയ്തു.
അതെ സമയം വികലാംഗനായ ഉടമ സിജിത്ത് ലാലിനെ കൊണ്ട് ഓഫിസര്‍ നിര്‍ബന്ധിച്ച് ഒപ്പിടി വിച്ചതാണെന്ന് നാട്ടുകള്‍ ആരോപിച്ചു, താലൂക്ക് സപ്ലൈ ഓഫിസര്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ക്രമക്കേട് റേഷനിംഗ് ഇന്‍സ്പെക്ടറുടെ പരിശോധയില്‍ കണ്ടെത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ കുന്ദമംഗലം റേഷന്‍ ഇന്‍സ്പെക്ടര്‍ ലളിതാ ഭായിയെ ഇന്നലെ റേഷന്‍ കടയില്‍ ഉത്തരവ് നടപ്പിലാക്കാന്‍ വന്നപ്പൊള്‍ നാട്ടുകാര്തടയുകയും ചെയ്തു, മാസാവസാനമായതിനാല്‍ മണ്ണെണ്ണയം അരിയും വാങ്ങാന്‍ ജനങ്ങള്‍ റേഷന്‍ കടക്ക് മുമ്പില്‍ തടിച്ച് കൂടിയതിനാല്‍ പൊലിസ് എത്തിയാണ് ഓഫിസറുടെ ഉത്തരവ് റേഷന്‍ കടക്ക് മുമ്പില്‍ പതിക്കാന്‍ കഴിഞ്ഞത്, നാളെ മുതല്‍ തൊട്ടടുത്ത, കമ്പനി മുക്ക് ,ചാത്തമംഗലം എന്നീ റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ വാങ്ങാവുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
റേഷന്‍ കട സസ്പെന്റ് ചെയ്ത നടപടി പുനര്‍ പരിശോധിക്കണമെന്നും പ്രദേശത്തെ ആയിരത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ സംവിധാനം ഉറപ്പുവരുത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് ചാത്തമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."